പത്തനംതിട്ട : കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അടിയന്തര ജനറല്‍ ബോഡി യോഗം ഫെബ്രുവരി 7 വെള്ളിയാഴ്ച ഉച്ചക്ക് 1.30 ന് പ്രസിഡന്‍റ് ബാബു ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ ചേരുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അറിയിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ് പങ്കെടുക്കും.
കെ.പി.സി.സി നിര്‍ദ്ദേശാനുസരണമുള്ള ഭവന സന്ദര്‍ശനം, ഫണ്ട് ശേഖരണ പരിപാടി, ഡി.സി.സി പ്രസിഡന്റ് നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാല എന്നിവ വിലയിരുത്തുന്നതിനായി ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍, എ.ഐ.സി.സി അംഗങ്ങള്‍, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗങ്ങള്‍, കെ.പിസി.സി അംഗങ്ങള്‍, ഡി.സി.സി ഭാരവാഹികള്‍, മുന്‍ ഡി.സി.സി ഭാരവാഹികള്‍, ഡി.സി.സി അംഗങ്ങള്‍, കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്‍റുമാര്‍, പോഷക സംഘടനാ സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്‍റുമാര്‍, ത്രിതല പഞ്ചായത്ത്, മുന്‍സിപ്പല്‍ അദ്ധ്യക്ഷന്മാര്‍, പ്രസിഡന്‍റന്മാര്‍, പാര്‍ലമെന്‍ററി പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അറിയിച്ചു.