ഭർത്താവിന്റെ ആദ്യ ഭാര്യയെ മർദിച്ചു ; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 24 വർഷത്തിനു ശേഷം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഭർത്താവിന്റെ ആദ്യ ഭാര്യയെ മർദിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 24 വർഷത്തിനു ശേഷം പിടിയിൽ. ചെറിയനാട് കടയ്ക്കാട് മുറി കവലക്കൽ വടക്കത്തിൽ സലീന (50) ആണ് തിരുവനന്തപുരത്ത് നിന്ന് പിടിയിലായത്. പ്രതിയും ഭർത്താവും ചേർന്ന് ആദ്യ ഭാര്യയെ മർദിച്ചതിനു 199 9ൽ വെൺമണി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് 24 വർഷത്തിന് ശേഷം അറസ്റ്റ്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ ഭർത്താവുമൊത്ത് മുങ്ങുകയായിരുന്നു.

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലായിരുന്നു കുറേ കാലം താമസിച്ചത്. ഇവിടെ ഒളിവിൽ കഴിഞ്ഞുവരവെ സലീന പിന്നീട് ഭർത്താവിനെ ഉപേക്ഷിച്ചു. തുടർന്ന് ഗസറ്റിൽ രാധിക കൃഷ്ണൻ എന്ന് പേരുമാറ്റി തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം, പോത്തൻകോട് എന്നീ സ്ഥലങ്ങളിലും പിന്നീട് ബെംഗളൂരുവിലും ഒളിവിൽ താമസിക്കുകയായിരുന്നു. നിരവധി തവണ കോടതി വാറന്‍റ് പുറപ്പെടുവിച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന് സലീനയെ 2008 ൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ദീർഘ നാളത്തെ ശ്രമത്തിനൊടുവിലാണ് പ്രതിയെ കുറിച്ച് വെൺമണി പോലീസിന് വിവരം ലഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...