കോതമംഗലത്ത് ഒരാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കോതമംഗലത്ത് ഓരാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈകാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. കോതമംഗലത്ത് തട്ടേക്കാട് പുഴയിലാണ് മൃതദേഹം കണ്ടത്. ഒഴുകിയെത്തിയ മൃതദേഹം പാലത്തിന് സമീപം തടഞ്ഞു നിന്നതോടെയാണ് ഉച്ചയോടെ ആളുകളുടെ ശ്രദ്ധയില്‍പെട്ടത്.

മീന്‍ പിടിക്കാന്‍ പുഴക്കടവില്‍ എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. ഏതാണ്ട് 45 വയസ് തോന്നിക്കുന്ന പുരുഷന്‍റേതാണ് മൃതദേഹം. ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല. കയ്യും കാലും കയര്‍ കൊണ്ട് ബന്ധിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. പാന്‍റും ഷര്‍ട്ടുമാണ് വേഷം. മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കം കാണുമെന്നാണ് നിഗമനം. കോതമംഗലം പോലീസ് സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോദ്ധ്യ സംഭവനക്കൊള്ള : പ്രധാനമന്ത്രി മൗനം വെടിയണം ; രൂക്ഷ വിമർശനവുമായി രാഹുലും ഖാർഗെയും

0
ന്യൂഡൽഹി : അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് സംഭാവന തട്ടിപ്പിൽ...

മിഥുന്റെ മരണം : രാജിവയ്ക്കാൻ ശ്രമിച്ചപ്പോൾ ഭീഷണി, ടാർഗറ്റിന്റെ പേരിൽ മാനസിക പീഡനം ;...

0
തിരുവനന്തപുരം : മെഡിക്കൽ റപ്രസന്റേറ്റീവായ ബി.മിഥുൻ ജീവനൊടുക്കിയതിനു പിന്നിൽ മേലുദ്യോഗസ്ഥരുടെ കടുത്ത...

പ്ലീഡർ നിയമന വിവാദം : കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഉടൻ മുഖ്യമന്ത്രിയെ...

0
തിരുവനന്തപുരം : സർക്കാർ പ്ലീഡർ നിയമനത്തിൽ കെഎസ്‌യു- മുഖ്യമന്ത്രി പോരിൽ പരസ്യ...

രജൗരിയിൽ മിന്നൽ പ്രളയം : നദികൾ കരകവിഞ്ഞു ; ഒരു യുവതിയെ കാണാതായി

0
ശ്രീനഗർ : തുടർച്ചയായ മഴയിൽ ജമ്മുകശ്മീരിലെ രജൗരി പട്ടണത്തിൽ വെള്ളപ്പൊക്കം. മിന്നൽ...