വീട്ടമ്മയുടെ മാല പൊട്ടിച്ച്‌ കടന്ന യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പുനലൂര്‍ : വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ച്‌ കടന്ന തമിഴ്നാട് സ്വദേശിയെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. നാഗര്‍കോവില്‍ സ്വദേശി മാലമണിയെന്ന മൂര്‍ത്തിയെ(21)യാണ് തെന്മല സി.ഐ കെ.ശ്യാം, എസ്.ഐ.സുബിന്‍ തങ്കച്ചന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുളള പോലീസ് ഇടപ്പാളയത്ത് നിന്ന് പിടി കൂടിയത്.

ഇന്നലെ രാവിലെ 10മണിയോടെ ഉറുകുന്ന് കനാല്‍ പുറമ്പോക്ക് സ്വദേശിനിയായ വിജയമ്മ ആടിന് തീറ്റകൊടുത്തുകൊണ്ട് നില്‍ക്കുമ്പോഴാണ് ബൈക്കിലെത്തിയ യുവാവ് പുഷ്പവല്ലിയെന്ന സ്ത്രീയുടെ പുരയിടം എവിടെയാണെന്ന് തിരക്കിയ ശേഷം മാല പൊട്ടിച്ചത്. തുടര്‍ന്ന് യുവാവ് സ്ഥലം വിട്ടു. തെന്മല പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച ശേഷം ഇടപ്പാളയത്തു നിന്ന് പ്രതിയെ പിടികൂടി. വൈകിട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...