സോഷ്യല്‍ മീഡിയ ഗ്രൂപ്പുവഴി എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകളുടെ വിതരണം ; യുവാക്കളെ പുന്നപ്ര പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : സോഷ്യല്‍ മീഡിയ ഗ്രൂപ്പുവഴി എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകള്‍ വിതരണം നടത്തിവന്ന യുവാക്കളെ പുന്നപ്ര പോലീസ് പിടികൂടി. ആലപ്പുഴ ഇരവുകാട് വാര്‍ഡില്‍ തിരുവമ്പാടി തിണ്ടങ്കേരിയില്‍ ഇജാസ് (25), ആലപ്പുഴ വട്ടയാല്‍ വാര്‍ഡില്‍ റിന്‍ഷാദ് (26) എന്നിവരെയാണ് വ്യാഴാഴ്ച രാത്രി 8 ഓടെ വാടയ്ക്കല്‍ എന്‍ജിനീയറിംഗ് കോളേജിന് സമീപത്തു നിന്ന് പുന്നപ്ര പോലീസ് കസ്റ്റഡിയിലെടുത്തത്. 0.9 ഗ്രാം എം.ഡി.എം.എ ഇവരുടെ പക്കല്‍ നിന്നും പിടികൂടി. ഹാഷിഷ് ഓയിലുമായി പിടികൂടിയതിനെത്തുടര്‍ന്ന് റിന്‍ഷാദ് മുമ്പ് രണ്ടു തവണ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കുറവന്‍തോട് സ്വദേശികളായ 2 യുവാക്കളെ കണിയാംകുളം ഭാഗത്തു നിന്നും എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. ഇവര്‍ക്ക് മയക്കുമരുന്നുകള്‍ നല്‍കിയത് ഇജാസും റിന്‍ഷാദുമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ബാംഗ്ലൂരില്‍ നിന്നും മയക്കുമരുന്ന് ശേഖരിച്ച്‌ ആലപ്പുഴയില്‍ വിതരണം നടത്തുന്നവരില്‍ പ്രധാനികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. വിദേശത്തുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ച്‌ വാട്ട്സാപ്പില്‍ ഗ്രൂപ്പുകളുണ്ടാക്കിയാണ് ഇവര്‍ മയക്കുമരുന്ന് വില്പന നടത്തിവന്നിരുന്നത്. പരസ്പരം കാണാതെ മയക്കുമരുന്ന് വയ്ക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ ഷെയര്‍ ചെയ്ത് ഓണ്‍ലൈനില്‍ പണം വാങ്ങുന്നതായിരുന്നു ഇവരുടെ രീതി.

പുന്നപ്ര സി.ഐ ലൈസാദ് മുഹമ്മദ്, എസ്.ഐ നവാസ്, എസ്.പി.ഒ സേവ്യര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 8 പേരാണ് കഞ്ചാവും മയക്കുമരുന്നുകളുമായി പുന്നപ്ര പോലീസിന്റെ പിടിയിലായത്. ജില്ല പോലീസ് മേധാവി ജി.ജയദേവ് , അമ്പലപ്പുഴ ഡി.വൈ.എസ്.പി ബിജു വി.നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് മയക്കുമരുന്നു കേസുകള്‍ അന്വേഷിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...