കുമളി : കുടുംബ വഴക്കിനെത്തുടര്‍ന്ന് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന ദമ്പതികളില്‍ ഭാര്യ മരിച്ചു. ചക്കുപള്ളം പട്ടാശേരില്‍ പി.എസ്.അനിത(42) ആണ് മരിച്ചത്. പൊള്ളലേറ്റ ഭര്‍ത്താവ് വിനോദ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 12ന് രാത്രിയിലായിരുന്നു സംഭവം. ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും പെട്രോള്‍ ഒഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്നാണ് വിവരം. ഭര്‍ത്താവാണ് തീ കൊളുത്തിയതെന്നാണ് പോലീസിന്‍റെ നിഗമനം. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ഇരുവരെയും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജില്‍ മാറ്റിയിരുന്നു.
കുടുംബ വഴക്കിനെത്തുടര്‍ന്ന് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ദമ്പതികളില്‍ ഭാര്യ മരിച്ചു
RECENT NEWS
Advertisment



























