സൗദിയിലെ തുറൈഫില്‍ ഉണ്ടായ റോഡപകടത്തില്‍ മരിച്ചത് രണ്ട് ഇന്ത്യന്‍ തൊഴിലാളികള്‍ ; ഒരാള്‍ തിരുവനന്തപുരം സ്വദേശി

For full experience, Download our mobile application:
Get it on Google Play

തുറൈഫ് : സൗദിയുടെ വടക്കന്‍ അതിര്‍ത്തി മേഖലയില്‍ പെടുന്ന തുറൈഫ് പട്ടണത്തില്‍ തിങ്കളാഴ്ച ഉണ്ടായ റോഡപകടത്തില്‍ രണ്ട് പ്രവാസി തൊഴിലാളികള്‍ മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു മലയാളി ഉള്‍പ്പെടെ ഇന്ത്യന്‍ തൊഴിലാളികളാണ് മരിച്ച രണ്ടു പേരും. തിരുവനന്തപുരം ആനയറ സ്വദേശിയും വാദിദവാസിറിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഇരുപത് വര്‍ഷങ്ങളായി സ്റ്റോര്‍ കീപ്പര്‍ ജോലി ചെയ്തുവരികയുമായിരുന്ന ചന്ദ്രശേഖരന്‍ നായര്‍ (55) ആണ് മരിച്ച മലയാളി.

മരിച്ച മറ്റൊരാള്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള തൊഴിലാളിയാണ്. രണ്ടു പേരും തല്‍ക്ഷണം മരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തുറൈഫ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ചന്ദ്രശേഖരന്‍ നായര്‍ക്ക് നാട്ടില്‍ ഭാര്യയും രണ്ടു മക്കളുമുണ്ട്‌. ഏതാനും മാസം മുമ്പാണ് അവധി കഴിഞ്ഞ നാട്ടില്‍നിന്ന് തിരിച്ചെത്തിയത്. നാട്ടിലെ ഉറ്റവരുടെ അഭ്യര്‍ത്ഥപ്രകാരം ചന്ദ്രശേഖരന്‍ നായരുടെ മൃതദേഹ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകര്‍ വിവരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലത്തിറക്കാതെ മടങ്ങി; നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ വേടൻ പരാതി നൽകി

0
കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ...

സപ്ലൈക്കോ ഓണം ഫെസ്റ്റ് : കോന്നി താലൂക്ക് ഫെയറിന് തുടക്കമായി

0
കോന്നി : സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കോന്നി...