ഡോക്ടറെ മര്‍ദിച്ചുകൊന്ന കേസ് ; കാമുകിയും കൂട്ടുകാരും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : നഗ്‌നചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഡോക്ടറെ മര്‍ദിച്ചുകൊന്ന കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഭ (24), പ്രതിഭയുടെ കൂട്ടുകാരായ ഗൗതം (24), സുശീല്‍ (27), സൂര്യ (25) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരു ന്യൂ മൈക്കോ ലേഔട്ടിലാണ് സംഭവം. തമിഴ്നാട് സ്വദേശി എന്‍. വികാസാണ് (27) കൊല്ലപ്പെട്ടത്.

യുക്രൈനില്‍ പഠനം പൂര്‍ത്തിയാക്കിയ വികാസ് ഒരുവര്‍ഷം മുമ്പാണ് മെഡിക്കല്‍ കൗണ്‍സിലിന്‍റെ സ്‌ക്രീനിങ് പരീക്ഷാപരിശീലനത്തിനായി ബംഗളൂരുവിലെത്തിയത്. ഇതിനിടെ പ്രതിഭയെ പരിചയപ്പെടുകയും തുടര്‍ന്ന് ബി.ടി.എം. ലേഔട്ടില്‍ ഇവര്‍വീട് വാടകയ്‌ക്കെടുത്ത് ഇരുവരും താമസിച്ച് പോരുകയായിരുന്നു.

ഈ മാസം എട്ടിനാണ് പ്രതിഭ തന്‍റെ നഗ്‌നചിത്രങ്ങള്‍ സാമൂഹികമാധ്യമത്തില്‍ പ്രചരിക്കുന്നത് കണ്ടത്. സംശയം തോന്നിയ ഇവര്‍ വികാസിന്‍റെ കംപ്യൂട്ടര്‍ പരിശോധിച്ചതോടെ ഇയാളാണ് മറ്റൊരുപേരില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെ യുവതി സൃഹൃത്തുക്കളെ വിവരമറിയിക്കുകയും പിന്നീട് സുശീലിന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ വികാസിനെ നാലുപേരും ചേര്‍ന്ന് ചോദ്യംചെയ്യുകയും ഇരുമ്പുവടി, വെള്ളക്കുപ്പി എന്നിവകൊണ്ട് മര്‍ദിക്കുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളക്കെട്ടിന് കാരണമായി പറക്കോട് ഓടകള്‍ നിറഞ്ഞ് മണ്ണും മാലിന്യങ്ങളും

0
അടൂര്‍ : അടൂര്‍ പറക്കോട് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ തീയേറ്റര്‍ ജംഗ്ഷന്‍...

തെലങ്കാന കോൺഗ്രസിൽ പരസ്യപ്പോര് : രേവന്ത് റെഡ്ഡിക്കെതിരെ വെല്ലുവിളിയുമായി മന്ത്രിപുത്രി

0
ഹൈദരാബാദ് : തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യ പോരിലേക്ക്. മുതിർന്ന...

അക്ഷര വെളിച്ചം പകർന്ന 55 വർഷങ്ങൾ : സുഹറാബീവിക്ക് ആദരവ് നല്‍കി

0
വൈക്കം : നേഴ്സറി അധ്യാപന രംഗത്ത് 55 വർഷം പൂർത്തിയാക്കിയ സുഹറ...

പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍റില്‍ യാത്രകാര്‍ക്ക് ഭീഷണിയായി തെരുവ് നായകള്‍

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റില്‍ രൂക്ഷമാകുന്ന തെരുവുനായ ശല്യത്തിനെതിരെ നടപടി...