സെ​ക്ര​ട്ട​റി​യേ​റ്റ് ജീ​വ​ന​ക്കാ​ര​ന്‍ നെ​യ്യാ​ര്‍​വ​ന​ത്തി​ലെ മീ​ന്‍​മു​ട്ടി വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ കാ​ല്‍​വ​ഴു​തി വീ​ണ് മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കാ​ട്ടാ​ക്ക​ട : ഹി​മാ​ല​യം ഉ​ള്‍പ്പെ​ടെ സ​ന്ദ​ര്‍ശ​നം ന​ട​ത്തി​യ സെ​ക്ര​ട്ട​റി​യേ​റ്റ് ജീ​വ​ന​ക്കാ​ര​ന്‍ നെ​യ്യാ​ര്‍​വ​ന​ത്തി​ലെ മീ​ന്‍​മു​ട്ടി വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ കാ​ല്‍​വ​ഴു​തി വീ​ണ് മ​രി​ച്ചു. പോ​ത്ത​ന്‍​കോ​ട് നേ​താ​ജി​പു​രം പ​ഴി​ച്ച​ന്‍​കോ​ട് ഹൃ​ദ​യ​കു​ഞ്ജ​ത്തി​ല്‍ ഹ​രി​കു​മാ​റാ​ണ് (48) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് അ​പ​ക​ട​മെ​ന്നാ​ണ് പോലീ​സ് ന​ല്‍കി​യ വി​വ​രം. സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളു​മാ​യ മ​റ്റ് നാ​ലു​പേ​ര്‍​ക്കൊ​പ്പം വ​ന​ത്തി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ ട്ര​ക്കി​ങ്ങി​ന് എ​ത്തി​യ​താ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് ഒ​പ്പ​മെ​ത്തി ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നാ​ണ് വി​വ​രം.

അ​പ​ക​ട​സ​മ​യം മ​ഴ​യും വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കു​ള്ള ഒ​ഴു​ക്കും ശ​ക്ത​മാ​യി​രു​ന്നു. അ​പ​ക​ട​ശേ​ഷം വ​ന​പാ​ല​ക​സം​ഘം മീ​ന്‍മു​ട്ടി​യി​ലെ​ത്തി. തു​ട​ര്‍ന്ന് ജീ​പ്പി​ലാ​ണ് മൃ​ത​ദേ​ഹം കാ​പ്പു​കാ​ട് എ​ത്തി​ച്ച​ത്. തു​ട​ര്‍​ന്ന് നെ​യ്യാ​ര്‍​ഡാം പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച ശേ​ഷം മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക്​ മാ​റ്റി. സെ​ക്ര​ട്ട​റി​യേ​​റ്റി​ല്‍ റ​വ​ന്യൂ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ : ശ്രീ​രേ​ഖ (വ​നം വ​കു​പ്പ്, വ​ഴു​ത​ക്കാ​ട് ഹെ​ഡ് ഓ​ഫി​സ്). മ​ക​ന്‍ : ഗൗ​തം ഹ​രി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...