ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞ് ജോലി സ്ഥലത്തു നിന്നും പോയ യുവതിയുടെ മൃതദേഹം കുടിവെള്ള നിര്‍മാണ കമ്പനിയിലെ മലിനജല ടാങ്കില്‍

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട്: ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞ് ജോലി സ്ഥലത്തു നിന്നും പോയ യുവതിയുടെ മൃതദേഹം  കുടിവെള്ള നിര്‍മ്മാണ കമ്പനിയിലെ മലിനജല ടാങ്കില്‍. പാറപ്പള്ളി മേലേ കുമ്പളയിലെ പരേതനായ കൃഷ്ണന്റെ ഭാര്യ ഉമാവതിയുടെ (45) മൃതദേഹമാണ് പാറപ്പള്ളിയിലെ കുടിവെള്ള സംസ്‌കരണ പ്ലാന്റിലെ മലിനജല ടാങ്കില്‍ കണ്ടെത്തിയത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഉമാവതി. ചൊവ്വാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞ് ജോലി സ്ഥലത്തു നിന്നും പോയതായിരുന്നു ഉമാവതി. ഏറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് മകള്‍ ജോലി സ്ഥലത്ത് അന്വേഷിച്ചെത്തി. തിരച്ചില്‍ നടത്തുന്നതിനിടെയാണ് പ്ലാന്റിലെ രണ്ടാള്‍ താഴ്ചയുള്ള മലിനജല സംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: കാവ്യ കൃഷ്ണന്‍, അഞ്ജലി കൃഷ്ണന്‍. സഹോദരങ്ങള്‍: പുരുഷോത്തമന്‍, ഭാസ്‌കരന്‍, ഉദയന്‍, രേണുക, തങ്കമണി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...