ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു ; വാഹനാപകടമാക്കി മാറ്റാന്‍ ശ്രമം ; സഹോദരനും സുഹൃത്തും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തൃശൂര്‍ ചേറ്റുപുഴയില്‍ യുവാവിന്റെ മരണം വാഹനാപകടമല്ല, കൊലപാതകമാണെന്ന് പോലീസ്. സഹോദരന്റെ മര്‍ദനമേറ്റ് അരിമ്പൂര്‍ സ്വദേശി ഷൈനാണ് കൊല്ലപ്പെട്ടത്. സഹോദരനെ ഹെല്‍മെറ്റുകൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം വാഹനാപകടമാക്കി മാറ്റാനായിരുന്നു ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ഇളയ സഹോദരന്‍ ഷെറിനെയും സുഹൃത്ത് അരുണിനെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ ചേറ്റുപുഴ റോഡില്‍ വച്ചായിരുന്നു സംഭവം.

തൃശൂര്‍ ശക്തന്‍ നഗറിലുള്ള ബാറില്‍ നിന്ന് മദ്യപിച്ചശേഷം സഹോദരങ്ങളും സുഹൃത്തും ബൈക്കില്‍ അരിമ്പൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു. വഴിയില്‍ വച്ച് ബൈക്കിലെ പെട്രോള്‍ തീര്‍ന്നു. ഇതിനെചൊല്ലി സഹോദരങ്ങളായ ഷെറിനും ഷൈനും തമ്മില്‍ വാക്കേറ്റം ഉണ്ടായി. അതിനിടെ കൈയിലുണ്ടായിരുന്ന ഹെല്‍മെറ്റ് ഉപയോഗിച്ച് ഷൈന്‍ ഷെറിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഷെറിന്‍ മരിച്ചെന്ന് മനസിലാക്കിയ ഷൈനും അരുണും ചേര്‍ന്ന് ആംബുലന്‍സ് വിളിച്ചുവരുത്തുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തലയ്ക്ക് ഏറ്റ പരിക്ക് വാഹനാപകടത്തില്‍ സംഭവിച്ചതാണെന്ന് ഡോക്ടറെ അറിയിക്കുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തില്‍ ഫോറന്‍സിക് സര്‍ജന് തോന്നിയ സംശയം പേലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് സഹോദരനെയും സുഹൃത്തിനെയും ചോദ്യം ചെയ്തതോടയൊണ് കൊലപാതകമാണെന്ന വിവരം പുറത്തറിഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടം ; ദേശീയപാതയിൽ സുരക്ഷാ പരിശോധന ; നടപടിയെടുക്കാൻ...

0
തൃശ്ശൂർ: കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ ജില്ലയിൽ ദേശീയപാതയിൽ...

ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുമെന്ന് കാന്തപുരം ; പിന്തുണയുമായി സമസ്ത

0
കോഴിക്കോട് : ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമെന്നും തന്റെ മുൻനിലപാടിൽ മാറ്റമില്ലെന്നും കാന്തപുരം...

ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു

0
തിരുവനന്തപുരം : ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു. പാറശാലയിലെ ഷാരോൺ വധക്കേസ്...

നവരാത്രി ആഘോഷങ്ങളിൽ മുസ്‌ലിം വിലക്കുമായി വിഎച്ച്പി

0
മുംബൈ: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗർബ, ദാണ്ഡിയ നൃത്ത പരിപാടികളിൽ നിന്ന് മുസ്‌ലിം...