കൊച്ചി : പുണെയിലെ റിസോർട്ടിലുണ്ടായ അപകടത്തിൽ രണ്ട് മക്കളെ നഷ്ടപ്പെട്ട ദമ്പതികൾക്ക് 1.99 കോടി രൂപ നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവ്. എറണാകുളം ആമ്പല്ലൂർ സ്വദേശികളായ പി.വി. പ്രകാശൻ, വനജ പ്രകാശൻ എന്നിവരുടെ മക്കളായ നിതിൻ പ്രകാശ് (24), മിഥുൻ പ്രകാശ് (30) എന്നിവർ മരിച്ച സംഭവത്തിലാണ് ഉത്തരവ്. 2020 ഒക്ടോബറിൽ കരന്തിവാലി അഡ്വഞ്ചർ ആൻഡ് അഗ്രോ ടൂറിസം റിസോർട്ടിൽ വിനോദ കേളിക്കിടെ വെള്ളത്തിൽ മുങ്ങിയാണ് ഇരുവരും മരിച്ചത്.
റിസോർട്ട് മാനേജ്മെന്റിന്‍റെ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ചായിരുന്നു ദമ്പതികൾ കോടതിയെ സമീപിച്ചത്. ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് നഷ്ടപരിഹാരം വിധിച്ചത്. റിസോർട്ടിൽ ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പുണെ പോലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. നഷ്ടപരിഹാരത്തുക 30 ദിവസത്തിനകം നൽകണമെന്നും കോടതി നിർദേശിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.