കൊല്ലത്ത് ഡോക്ടറെ കുത്തിക്കൊന്ന സംഭവം ; പ്രതി യു.പി സ്‌കൂൾ അധ്യാപകൻ ; ലഹരിക്ക് അടിമയായതിനാൽ സസ്‌പെൻഷനിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കുത്തിക്കൊന്ന പ്രതി സന്ദീപ് യു.പി സ്‌കൂൾ അധ്യാപകൻ. നെടുമ്പന യു.പി സ്‌കൂൾ അധ്യാപകനായ സന്ദീപ് പൂയപ്പള്ളി ചെറുകരക്കോണം സ്വദേശിയാണ്. ലഹരിക്ക് അടിമയായതിനാൽ ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇയാൾ നേരത്തെയും അക്രമസ്വഭാവം കാണിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കോട്ടയം സ്വദേശിയായ ഡോക്ടർ വന്ദന ദാസ് (23) ആണ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ കോളജിലെ വിദ്യാർഥിയായ വന്ദന ഹൗസ് സർജൻസിക്കാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിയത്.

പുലർച്ചെ നാലരയോടെയാണ് അടിപിടിക്കേസിൽ പ്രതിയായ സന്ദീപിനെ പൊലീസ് വൈദ്യപരിശോധനക്കെത്തിച്ചത്. പ്രതി അക്രമാസക്തനായതോടെ പൊലീസ് ഇയാളെ ആശുപത്രിയിലെ വാർഡിൽ പൂട്ടിയിട്ടു. ആ വാർഡിൽ അകപ്പെട്ട ഡോക്ടർക്കാണ് കുത്തേറ്റത്. ഡോക്ടറുടെ കഴുത്തിലും നെഞ്ചിലുമെല്ലാം ഗുരുതരമായി പരിക്കേറ്റു. ഫോർസെപ്‌സ് എന്ന ശസ്ത്രക്രിയാ ഉപകരണം ഉപയോഗിച്ചാണ് പ്രതി കുത്തിയത്.ഡോക്ടറുടെ കൊലപാതകത്തിൽ ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തും. ഉച്ചക്ക് 1.45-നാണ് സിറ്റിങ്. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവരാണ് സിറ്റിങ് നടത്തുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....