കെഎസ്ഇബി ജീവനക്കാരന്‍റെ മരണം ; പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാറശ്ശാലയിൽ ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന് പ്രാഥമിക ചികിത്സ നൽകുന്നതിൽ വീഴ്ചയെന്ന് ആരോപിച്ച് പാറശ്ശാല താലൂക്ക് ആശുപത്രിയിൽ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും പ്രതിഷേധം. അമ്പൂരി സ്വദേശി സന്തോഷാണ് ജോലിക്കിടെ കുഴ‍ഞ്ഞുവീണത്. ആശുപത്രിയുടെ തൊട്ടടുത്ത് വെച്ചായിരുന്നു സംഭവം. ജോലിക്കിടെ കുഴഞ്ഞു വീണ സന്തോഷിനെ ഉടൻ തന്നെ സമീപത്തുള്ള പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്തോഷിന് പ്രാഥമിക ചികിത്സ കൃത്യമായി നൽകിയില്ലെന്ന് ആരോപിച്ചാണ് ബന്ധുക്കൾ പ്രതിഷേധിച്ചത്. ഓക്സിജൻ നൽകാൻ തയ്യാറായില്ലെന്നും പരാതിയുണ്ട്.

പ്രതിഷേധിച്ച ബന്ധുക്കള്‍ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ അനുവദിച്ചില്ല. പിന്നാലെ പോലീസ് സ്ഥലത്തെത്തി അനുനയ ചർച്ച നടത്തി. പരാതി പരിശോധിക്കാമെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പിയും പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകി. തുടര്‍ന്നാണ് രാത്രിയോടെ പ്രതിഷേധം അവസാനിപ്പിച്ചത്. കെഎസ്ഇബി കരാർ ജീവനക്കാരനാണ് സന്തോഷ്. സന്തോഷിന്‍റെ മൃതദേഹം നാളെ പോസ്റ്റ്മോർട്ടം നടത്തും. അടുത്തിടെയാണ് പാറശ്ശാല താലൂക്ക് ആശുപത്രി പ്രവർത്തനം തുടങ്ങിയത്. മതിയായ സൗകര്യങ്ങളില്ലാതെയാണ് ആശുപത്രി പ്രവർത്തനം തുടങ്ങിയതെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...