അധ്യാപകരെ പുറത്താക്കിയത് കൊണ്ട് മാത്രം കാര്യമില്ല ; മകന് പൂർണമായ നീതി ലഭിച്ചിട്ടില്ലെന്ന് നിതിൻ രാജിന്റെ പിതാവ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ അധ്യാപകർക്കെതിരെ മാനേജ്‌മെന്റ് സ്വീകരിച്ച നടപടിയിൽ തൃപ്തിയുണ്ടെങ്കിലും മകന് പൂർണമായ നീതി ലഭിച്ചിട്ടില്ലെന്ന് നിതിൻ രാജിന്റെ പിതാവ് രാജൻ. കുറ്റാരോപിതരായ അധ്യാപകരെ പുറത്താക്കിയത് കൊണ്ട് മാത്രം കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇവർക്കെതിരെ പോലീസ് ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീലേഖ നമ്പ്യാർ, ശ്രീലത, കമൽ, വിനോദ് മോനി തുടങ്ങി നിതിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കേവലം സ്ഥാപനത്തിൽ നിന്നുള്ള പുറത്താക്കൽ കൊണ്ട് മാത്രം ഈ അധ്യാപകർ ചെയ്ത ക്രൂരതകൾ ഇല്ലാതാകുന്നില്ല.

ഇവരെ പോലീസ് ഉടൻ അറസ്റ്റ് ചെയ്യുകയും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന് നിതിൻ്റെ പിതാവ് പറഞ്ഞു. മകനെ മാനസികമായി തകർത്ത് മരണത്തിലേക്ക് തള്ളിവിട്ടവർ പുറത്ത് സ്വതന്ത്രമായി നടക്കുന്നത് അംഗീകരിക്കാനാവില്ല. മകന് നീതി ലഭിക്കുന്നത് വരെ നിയമപോരാട്ടം തുടരുമെന്ന് നിതിൻ്റെ പിതാവ് രാജൻ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...