സിദ്ധാർഥന്റെ മരണം ; വിദ്യാർഥികളിൽനിന്ന് വിവരങ്ങൾ തേടും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിലേക്ക്‌ നയിച്ച സംഭവങ്ങൾ എന്തെന്നത് വിശദമായി പരിശോധിക്കാൻ ജസ്റ്റിസ് എ. ഹരിപ്രസാദ് കമ്മിഷന്റെ തീരുമാനം. വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥ്, ഡീൻ എം.കെ. നാരായണൻ, അസിസ്റ്റന്റ് വാർഡൻ ഡോ. ആർ. കാന്തനാഥൻ എന്നിവർ ഉൾപ്പടെയുള്ളവർക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ ഗവർണറാണ് ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് എ. ഹരിപ്രസാദിനെ കമ്മിഷനായി നിയമിച്ചത്. ഇവർ നിലവിൽ സസ്പെൻഷനിലാണ്. റിപ്പോർട്ട് കണക്കിലെടുത്തായിരിക്കും സസ്പെൻഷൻ റദ്ദാക്കുന്നകാര്യത്തിൽ ചാൻസലർ കൂടിയായ ഗവർണറുടെ തീരുമാനം ഉണ്ടാകുക.

കമ്മിഷനെ സഹായിക്കാനായി റിട്ട. ഡിവൈ.എസ്.പി. വി.ജി. കുഞ്ഞനും ഹൈക്കോടതിയിൽനിന്ന് വിരമിച്ച പ്രോട്ടോക്കോൾ ഓഫീസർ എസ്. ശ്രീകുമാറുമാണുള്ളത്. കഴിഞ്ഞദിവസം സിറ്റിങ്ങിൽ വൈസ് ചാൻസലർ, ഡീൻ, അസിസ്റ്റന്റ് വാർഡൻ എന്നിവരിൽനിന്ന് മൊഴിയെടുത്തിരുന്നു. വിദ്യാർഥികളാരും മൊഴിനൽകാൻ എത്തിയില്ല. അധ്യാപകരുടെ സഹായത്തോടെ വിദ്യാർഥികളിൽ നിന്നടക്കം മൊഴിയെടുക്കാനാണ് തീരുമാനം. മൊഴി നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായിവെക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...