സിദ്ധാർത്ഥന്റെ മരണം ; വിദ്യാർത്ഥികളെ സസ്‍പെൻഡ് ചെയ്തതിലും സ്വജനപക്ഷപാതമെന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ : പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെ വിദ്യാർത്ഥികളെ സസ്‍പെൻഡ് ചെയ്തതിലും സ്വജനപക്ഷപാതമെന്ന് ആക്ഷേപം. സർവകലാശാലയിലെ ഉന്നത സ്ഥാനമുള്ള സംഘടനാ നേതാവിന്റെ ബന്ധുവിനെ രക്ഷിക്കാൻ പട്ടികയിൽ തിരുത്തൽ വരുത്തിയെന്നാണ് ആരോപണം. സിദ്ധാർത്ഥനെ ആൾക്കൂട്ട വിചാരണ നടത്തിയ ഫെബ്രുവരി 16, സിദ്ധാർത്ഥൻ അവശനായി കിടന്ന 17, മരിച്ച നിലയിൽ കണ്ടെത്തിയ 18 തീയ്യതികളിൽ ആൺകുട്ടികളുടെ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്കെല്ലാം ഒരാഴ്ച സസ്‍പെൻഷൻ നൽകിയിരുന്നു. 98 പേർക്കെതിരെയായിരുന്നു നടപടി. റാഗിങ് വിവരം അറിയിച്ചില്ലെന്നതായിരുന്നു കാരണം. എന്നാൽ ഈ പട്ടികയിൽ നിന്ന് രണ്ടുപേരെ മനഃപൂർവം ഒഴിവാക്കാൻ ശ്രമിച്ചതിലാണ് ദുരൂഹത.

വെറ്ററിനറി സർവകലാശാലയിൽ ഉന്നത പദവിയുള്ള സംഘടനാ നേതാവിന്റെ ബന്ധുവിനെ രക്ഷിക്കാൻ ഹോസ്റ്റൽ ചുമതലക്കാരനായ അസിസ്റ്റന്റ് വാർഡനെക്കൊണ്ട് വിദ്യാർത്ഥികളുടെ പട്ടിക തിരുത്തിച്ചു എന്നതാണ് ആരോപണം. കാട്ടാനക്കലിയിൽ മൂന്ന് ജീവൻ പോയതിന് പിന്നാലെ വയനാട്ടിൽ ഫെബ്രുവരി 17ന് ഹർത്താൽ പ്രഖ്യാപിച്ചപ്പോൾ ഒന്നാം വർഷ വിദ്യാർത്ഥികൾ ഒറ്റ ദിവസത്തേക്ക് ഹോസ്റ്റലിൽ നിന്നിരുന്നു. ഇവർക്ക് സംഭവത്തിൽ നേരിട്ടു പങ്കില്ലെന്ന് കണ്ട് വൈസ് ചാൻസലർ ഈ വിദ്യാർത്ഥികളെ സംഭവത്തിൽ കുറ്റവിമുക്തരാക്കി. എന്നാൽ അവർക്കൊപ്പം രണ്ടാംവർഷ വിദ്യാർത്ഥികളായ രണ്ടുപേരെ എങ്ങനെ ഉൾക്കൊള്ളിച്ചു എന്നതാണ് ചോദ്യം. സ്വന്തക്കാരെ സംരക്ഷിക്കാൻ വേണ്ടി ആന്റി റാഗിങ് കമ്മിറ്റിയുടെ തീരുമാനം ദുർബലപ്പെടുത്തുന്ന വിധം സർവകലാശാല ഇടപെട്ടു എന്നാണ് വിമർശനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...