യുവതികളുടെ മരണം – ദുരൂഹത നീങ്ങുന്നില്ല ; രേഷ്മയെ വീണ്ടും ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

ചാത്തന്നൂർ : പ്രസവിച്ചയുടൻ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കുഞ്ഞു മരിച്ച സംഭവത്തിൽ അറസ്റ്റിലായ അമ്മ രേഷ്മയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. സംഭവത്തിൽ ചോദ്യം ചെയ്യാൻ പോലീസ് വിളിച്ചതിനെത്തുടർന്നു കാണാതാകുകയും പിന്നീട് ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്ത യുവതികളുമായുള്ള ഇടപാടുകളെക്കുറിച്ചു പോലീസ് കൂടുതൽ വിവരങ്ങൾ തേടും.

കാമുകനൊപ്പം പോകാൻ ചോരക്കുഞ്ഞിനെ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ (22) ഇപ്പോൾ കോവിഡ് ബാധിതയാണ്. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന ഇവരെ കോവിഡ് നെഗറ്റീവ് ആയാലുടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

കല്ലുവാതുക്കൽ മേവനക്കോണം, തച്ചക്കോട്ട് വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രേഷ്മ ഭവനിൽ രാധാകൃഷ്ണപിള്ളയുടെ മകൾ ഗ്രീഷ്മ (ശ്രുതി-22) എന്നിവരെയാണ് ഇത്തിക്കര ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആര്യ വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയും ഗ്രീഷ്മ സഹോദരിയുടെ മകളുമാണ്. രേഷ്മയുടെ ഭർത്താവ് വിഷ്ണു അബുദാബിയിൽ നിന്നു നാട്ടിലെത്തിയ ശേഷം ക്വാറന്റീനിലാണ്. ക്വാറന്റീൻ കഴിയുന്ന മുറയ്ക്ക് വിഷ്ണുവിൽ നിന്നും മൊഴിയെടുക്കും.

ആര്യയുടെ മൊബൈൽ ഫോൺ രേഷ്മ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഈ ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൃതശരീരം കണ്ടെത്തുമ്പോൾ ഗ്രീഷ്മയുടെ ശരീരത്തിനൊപ്പം ലഭിച്ച ബാഗിൽ 2000 രൂപ, സാനിറ്റൈസർ എന്നിവ ഉണ്ടായിരുന്നു. അന്വേഷണത്തിന് ഏറെ സഹായകമാകുന്ന ഫോൺ ആറ്റിൽ ഉപേക്ഷിച്ചതാകാനാണു സാധ്യത.

ഇതിനിടെ യുവതികൾ തന്നെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിലുടെ കാമുകനെന്ന പേരിൽ രേഷ്മയുമായി ചാറ്റ് ചെയ്തെന്ന അഭ്യൂഹം പരന്നെങ്കിലും പോലീസ് നിഷേധിച്ചു. നേരിൽ ഒരു തവണ പോലും കാണാത്ത കാമുകൻ പ്രമുഖ ബാങ്കിൽ ജോലി ഉള്ള അരുൺ എന്ന പേരുള്ള യുവാവാണെന്നു രേഷ്മ പറഞ്ഞിരുന്നു. ഇങ്ങനെ ഒരു കാമുകൻ ഉണ്ടോയെന്നു പോലും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ആര്യയുടെ മൃതദേഹം ഗവമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കുടുംബ വീടായ മേവനക്കോണം ആതിര ഭവനിൽ‌ സംസ്കരിച്ചു. ഗ്രീഷ്മയുടെ സംസ്കാരം ഇന്ന്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...