പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചകേസ് ഡി.വൈ.എഫ്‌.ഐ നേതാക്കളെ ഇന്ന് അറസ്റ്റ് ചെയ്യാന്‍ സാധ്യത

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വടകരയില്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ ബലാത്സംഗം ചെയ്‌തെന്ന പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയില്‍ ഡി.വൈ.എഫ്‌.ഐ നേതാക്കളെ ഇന്ന് അറസ്റ്റ് ചെയ്യാന്‍ സാധ്യത. സ്ത്രീയുടെ പരാതി വിശദമായി പരിശോധിച്ച പോലീസ് 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാണ് എഫ്‌ഐആര്‍ ഇട്ടത്. വടകര മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജിനും ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ലിജീഷിനുമെതിരെയാണ് പരാതി. ഇരുവര്‍ക്കുമെതിരെ വടകര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബലാത്സംഗം, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

മൂന്ന് മാസം മുമ്പാണ് സംഭവങ്ങളുടെ തുടക്കമെന്ന് രണ്ട് മക്കളുടെ അമ്മയായ സ്ത്രീയുടെ പരാതിയില്‍ പറയുന്നു. രാത്രി പതിനൊന്ന് മണിയോടെ വീട്ടില്‍ അതിക്രമിച്ചു കയറിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി പരാതിക്കാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആദ്യം പീഡിപ്പിച്ചു. സംഭവം ഭര്‍ത്താവിനേയും നാട്ടുകാരേയും അറിയിക്കുമെന്ന് പറഞ്ഞ് തുടര്‍ന്നും ഇയാള്‍ വീട്ടമ്മയെ പീഡിപ്പിച്ചു.

പിന്നീട് ഡിവൈഎഫ്‌ഐ നേതാവ് ലിജീഷ് വീട്ടമ്മയുടെ വീട്ടിലെത്തി ബ്രാഞ്ച് സെക്രട്ടറി ചെയ്ത കാര്യങ്ങള്‍ തനിക്കറിയാമെന്നും ഇതെല്ലാം പുറത്തറിയിക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു. തുടര്‍ച്ചയായ പീഡനത്തെ തുടര്‍ന്ന് മാനസികമായും ശാരീരികമായും തകര്‍ന്ന ഇവര്‍ ഡോക്ടറെ കണ്ട് ചികിത്സ തേടി. ഇതിന് ശേഷമാണ് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. അതേസമയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ പിന്നാലെ ബാബുരാജിനേയും ലിജീഷിനേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സിപിഎം വടകര ഏരിയ സെക്രട്ടറി ഗോപാലന്‍ മാസ്റ്റര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...