മതിയായ സുരക്ഷയില്ലാതെ കോന്നിയിൽ ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ കോന്നിയുടെ വിവിധ മേഖലകളിൽ പാറമടകളിൽ നിന്നും പാറ ഉല്പന്നങ്ങൾ കയറ്റി പോകുന്ന ടിപ്പർ ലോറികൾ വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. പാറ ഉത്പന്നങ്ങൾ കൊണ്ടുപോകുന്ന ടിപ്പർ ലോറിയ്ക്ക് മുകളിൽ മൂടി ഉണ്ടായിരിക്കണം എന്ന നിബന്ധന പലപ്പോഴും പാലിക്കപ്പെടുന്നില്ല. അതിരുങ്കൽ മുറിഞ്ഞകൽ റോഡിലും അതിരുങ്കൽ വകയാർ റോഡിലും കോന്നി തണ്ണിത്തോട് റോഡിലും ഉൾപ്പെടെ ഇത്തരത്തിൽ ടിപ്പറുകൾ പോകുന്ന കാഴ്ച പതിവാകുകയാണ്.

ടിപ്പർ ലോറിയുടെ മുകളിൽ ഇരിക്കുന്ന കല്ലുകൾ ലോറി ഗട്ടറിലും ഹമ്പിലും മറ്റും കയറി ഇറങ്ങുമ്പോൾ തെറിച്ച് റോഡിൽ വീഴുന്നത് പുറകെ വരുന്ന വാഹനങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. മാത്രമല്ല കയറ്റം കയറുന്ന ടിപ്പർ ലോറികളിൽ നിന്നും വീഴുന്ന കല്ലുകൾ പുറകിൽ വരുന്ന വാഹനങ്ങളുടെ മുകളിൽ വീണ് അപകടം സംഭവിക്കുന്നതിനുള്ള സാധ്യതയും ഏറെയാണ്.

റോഡിൽ പോലീസും മോട്ടോർ വാഹന വകുപ്പും പരിശോധന നടത്തുന്നുണ്ട് എങ്കിലും ഈ വിഷയത്തിൽ നടപടി എടുക്കുന്നില്ലന്നും ആക്ഷേപമുണ്ട്. മാത്രമല്ല മൂടി ഇല്ലാതെ പാറ പൊടി കയറ്റി പോകുന്ന ലോറികളിൽ നിന്നും വീഴുന്ന പൊടി ഇരുചക്ര വാഹന യാത്രക്കാരുടെ കണ്ണിൽ വീഴുന്നതും അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. കോന്നിയിൽ നിന്നും കൊല്ലം, കോട്ടയം, ആലപ്പുഴ തുടങ്ങി വിവിധ ജില്ലകളിലേക്ക് ആണ് കയറ്റി പോകുന്നത്. എന്നാൽ മതിയായ സുരക്ഷ ഇല്ലാതെ പോകുന്ന ഇത്തരം ടിപ്പർ ലോറികൾ വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....