പൂഞ്ഞാറില്‍ പരാജയപ്പെട്ട പി.സി ജോര്‍ജിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ ഫ്ലക്‌സ് ബോര്‍ഡ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പൂഞ്ഞാറില്‍ പരാജയപ്പെട്ട ജനപക്ഷം സ്ഥാനാര്‍ത്ഥി പി.സി ജോര്‍ജ്ജിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ ഫ്ലക്‌സ് ബോര്‍ഡ്. ഈരാറ്റുപേട്ടയിലാണ് ഫ്ലക്സ്  ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ജോര്‍ജ്ജിന്റെ ജനന തീയതിയും മരണ തീയതിയും വോട്ടണ്ണല്‍ ദിനവും ബോര്‍ഡിലുണ്ട്. ഫ്ലക്സിലെ മുഖം കരി ഉപയോഗിച്ച്‌ വികൃതമാക്കിയിട്ടുമുണ്ട്. എന്നാല്‍  ബോര്‍ഡ് സ്ഥാപിച്ചത് ആരെന്ന കാര്യം വ്യക്തമല്ല.

ഇന്നലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ പിസി ജോര്‍ജ്ജ് പരാജയം ഏറ്റ് വാങ്ങുകയായിരുന്നു. എല്‍ഡിഎഫിന്റെ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനോട് 11,404 വോട്ടിനായിരുന്നു പി.സി തോറ്റത്. തോല്‍വി ഉറപ്പിച്ചതിന് ശേഷം പിസി ജോര്‍ജ്ജ്  മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മൂന്നു മുന്നണിക്കുമെതിരെ മത്സരിച്ച തനിക്ക് രണ്ടാം സ്ഥാനം തന്ന പൂഞ്ഞാര്‍ ജനതയോട് നന്ദിയുണ്ടെന്ന് അദ്ദഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയം പിണറായിയുടെ സ്വന്തം നേട്ടമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം നടന്നത് മികച്ച എല്‍.ഡി.എഫ് ഭരണമായിരുന്നു. പരാതിയുണ്ടായിരുന്ന ജലീലിനേയും മേഴ്‌സിക്കുട്ടിയമ്മയേയും ജനങ്ങള്‍ തോല്‍പ്പിച്ചു. കൊവിഡ്, വെളളപ്പൊക്ക സമയങ്ങളില്‍ പിണറായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. എല്‍.ഡി.എഫിന്റെ, സി.പി.എമ്മിന്റെ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. യഥാര്‍ത്ഥത്തില്‍ പിണറായിയുടെ സ്വന്തം നേട്ടമാണിത്. കേരളത്തിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഇന്ന് 50,000 ആവുകയാണെന്നും ജോര്‍ജ് പ്രതികരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ഓണം ക്യാമ്പ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...