ന്യൂഡല്‍ഹി : രാജ്യത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്കിനേക്കാള്‍ കൂടുതല്‍ പേര്‍ മരിച്ചെന്ന് പഠന റിപ്പോര്‍ട്ട്. ഔദ്യോഗികമായി സ്ഥിരീകരിച്ചതിനേക്കാള്‍ ഏഴിരട്ടി പേരെങ്കിലും കോവിഡ് ബാധിച്ച് മരിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിനെ തള്ളി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി.
പബ്ലിക്കേഷന്റെ പേര് പരമാര്‍ശിക്കാതെയാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പഠനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഒരു അടിസ്ഥാനവുമില്ലാതെയാണ് പഠനം നടത്തിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. അറിയപ്പെടുന്ന വസ്തുതകളെ മുന്‍നിര്‍ത്തി മരണം പ്രവചിക്കുക മാത്രമാണ് പഠനത്തില്‍ ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ചിട്ടില്ല. മരണസംഖ്യ കണക്കാക്കാന്‍ ഏജന്‍സി ഉപയോഗിച്ച ടൂളുകള്‍ ഒരു രാജ്യവും അംഗീകരിക്കില്ലെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.
പഠനം നടത്തിയ സ്ഥലത്തെക്കുറിച്ചും ഇതിനായി ഉപയോഗിച്ച മാര്‍ഗത്തെക്കുറിച്ചും മാസിക മൗനം പാലിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ കോവിഡ് ഡാറ്റ മാനേജ്മെന്റ് പൂര്‍ണമായും സുതാര്യമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.