കോവിഡ് മരണനിരക്ക് ഏഴിരട്ടി എന്ന് പഠന റി​പ്പോര്‍ട്ട് ; നിഷേധിച്ച് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്കിനേക്കാള്‍ കൂടുതല്‍ പേര്‍ മരിച്ചെന്ന് പഠന റി​പ്പോര്‍ട്ട്. ഔദ്യോഗികമായി സ്ഥിരീകരിച്ചതിനേക്കാള്‍ ഏഴിരട്ടി പേരെങ്കിലും കോവിഡ്​ ബാധിച്ച്‌​ മരിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിനെ തള്ളി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി.

പബ്ലിക്കേഷന്റെ പേര്​ പരമാര്‍ശിക്കാതെയാണ്​ ആരോഗ്യമ​ന്ത്രാലയം പുറത്തിറക്കിയ പ്രസ്​താവനയില്‍ പഠനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്​. ഒരു അടിസ്ഥാനവുമില്ലാതെയാണ്​ പഠനം നടത്തിയിരിക്കുന്നതെന്ന് ​ആരോഗ്യമന്ത്രാലയം പറയുന്നു. അറിയപ്പെടുന്ന വസ്​തുതകളെ മുന്‍നിര്‍ത്തി മരണം പ്രവചിക്കുക മാത്രമാണ്​ പഠനത്തില്‍ ചെയ്​തിട്ടുള്ളത്​. ഇതുമായി ബന്ധപ്പെട്ട്​ കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ചിട്ടില്ല. മരണസംഖ്യ കണക്കാക്കാന്‍ ഏജന്‍സി ഉപയോഗിച്ച ടൂളുകള്‍ ഒരു രാജ്യവും അംഗീകരിക്കില്ലെന്നും ആരോഗ്യ​മന്ത്രാലയം പറയുന്നു.

പഠനം നടത്തിയ സ്ഥലത്തെക്കുറിച്ചും ഇതിനായി ഉപയോഗിച്ച മാര്‍ഗത്തെക്കുറിച്ചും മാസിക മൗനം പാലിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി. രാജ്യ​ത്തിന്റെ കോവിഡ്​ ഡാറ്റ മാനേജ്​മെന്റ്  പൂര്‍ണമായും സുതാര്യമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...