തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്രണ്ടിനെ മാറ്റുന്നതിൽ തീരുമാനം നീളുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്രണ്ടിനെ മാറ്റുന്നതിൽ തീരുമാനം നീളുന്നു. നിലവിലെ സൂപ്രണ്ട് ഡോ.സുനിൽ കുമാറിന് പകരം ആരെ സൂപ്രണ്ട് സ്ഥാനത്തേക്ക് നിയമിക്കണമെന്നതിൽ ആലോചനകൾ തുടരുകയാണ്. പകരക്കാരനിൽ തീരുമാനമാവത്തതിനാൽ ഡോ.സുനിൽ കുമാർ തന്നെ ഇപ്പോഴും സൂപ്രണ്ട് സ്ഥാനത്ത് തുടരുകയാണ്. ആശുപത്രിയുടെ സൂപ്രണ്ടായി തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ച് ഡോ.സുനിൽ കുമാർ രണ്ട് ദിവസം മുമ്പ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് കത്ത് നൽകിയിരുന്നു. സൂപ്രണ്ട് ആയതോടെ ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.

ഡോ.ഹാരിസിന്റെ തുറന്നുപറച്ചിൽ അടക്കം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവാദങ്ങൾ തുടർക്കഥയായതോടെയാണ് ഡോ .സുനിൽ കുമാർ സൂപ്രണ്ട് സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചത്. ഡോ.ഹാരിസിനെതിര സൂപ്രണ്ടും പ്രിൻസിപ്പാളും നടത്തിയ വാർത്താസമ്മേളനവും, വാർത്താസമ്മേളനത്തിനിടെയുള്ള ഫോൺവിളികളും ഏറെ വിവാദമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

0
കുമ്പഴ: പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക്...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...