ചുനക്കര പഞ്ചായത്തില്‍ ഷൂട്ടർമാരെ നിയമിക്കാൻ കർഷകസഭയിൽ തീരുമാനം

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിന് ഷൂട്ടർമാരെ നിയമിക്കാൻ ചുനക്കര പഞ്ചായത്തിലെ കർഷകരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. പഞ്ചായത്ത്‌ പ്രദേശത്ത് കാട്ടുപന്നികൾ വൻതോതിൽ കൃഷികൾ നശിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകരുടെ യോഗം വിളിച്ചുചേർത്തത്. വാഴ, തെങ്ങിൻതൈകൾ, പച്ചക്കറികൾ, വെറ്റിലക്കൊടി, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ തുടങ്ങി എല്ലാ കൃഷികളും മാസങ്ങളായി കാട്ടുപന്നികൾ നശിപ്പിക്കുന്നതായി കർഷകർ പരാതിപ്പെട്ടു.

കരിമുളയ്ക്കൽ ഒൻപതാം വാർഡിലെ ആഫ്രിക്കൻ ഒച്ചുശല്യത്തിനെതിരെയും നടപടിയെടുക്കും. ഇവിടെ വാർഡുതല കൺവെൻഷൻ വിളിച്ചുചേർത്ത് പുരയിടങ്ങൾ വൃത്തിയാക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സബിനാ റഹീം അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ വി.കെ. രാധാകൃഷ്ണൻ, മനോജ് കമ്പനിവിള, പി.എൻ. രവി, സവിതാ സുധി, ജയലക്ഷ്മി ശ്രീകുമാർ, പാലമേൽ കൃഷിഓഫീസർ രാജശ്രീ, ചുനക്കര കൃഷിഓഫീസർ വി. ആര്യാനാഥ്, പഞ്ചായത്ത് സെക്രട്ടറി എൻ. ഷിബി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

മകന്റെ വിവാഹാലോചനയ്ക്കായി പോകുന്നതിനിടെ വാഹനാപകടം ; കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

0
പാലക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ നാട്ടുകലിൽ ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...

പത്തനംതിട്ട കോളേജ് ജംഗ്ഷന്‍ – മണ്ണാറമല ക്ഷേത്രം റോഡ്‌ തകര്‍ന്നു

0
പത്തനംതിട്ട : പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ നിന്നും മണ്ണാറമല ക്ഷേത്രം ഭാഗത്തേക്ക് പോകുന്ന...