ന്യൂഡല്‍ഹി : ആറ് രാജ്യസഭാ സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. തമിഴ്‌നാട്ടില്‍ രണ്ട്, പശ്ചിമ ബംഗാള്‍, അസാം, മഹാരാഷ്‌ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഓരോ സീറ്റ് വീതവുമാണ് തിരഞ്ഞെടുപ്പ്. പുതുച്ചേരിയിലും ഒരു സീറ്റില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ട്. എന്നാല്‍ ഇത് കാലാവധി പൂര്‍ത്തിയാക്കിയ സീറ്റാണ്.
ഒക്ടോബര്‍ നാലിനാണ് ഈ ആറ് സീറ്റുകളിലും തിരഞ്ഞെടുപ്പ്. എന്നാല്‍ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്ക് ഇനിയും തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നിട്ടില്ല. ഈ സീറ്റ് കേരളകോണ്‍ഗ്രസിന് തന്നെ നല്‍കാനാണ് ഇടത് മുന്നണി യോഗത്തില്‍ തീരുമാനിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഘടക കക്ഷികളുമായി സിപിഎം നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെ നല്‍കാന്‍ തീരുമാനമായത്.