കൃഷിഭൂമിയില്‍ നിന്നും കര്‍ഷകരെ ആട്ടിയോടിക്കുന്ന ദുരവസ്ഥക്കെതിരെ ശക്തമായി പ്രതികരിക്കുo : ഡീന്‍ കുര്യാക്കോസ് എം.പി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : വനഭൂമിയോട് ചേര്‍ന്ന ജനവാസ മേഖലകള്‍ വാസയോഗ്യമല്ലെന്ന് വരുത്തിത്തീര്‍ത്ത് കൃഷിഭൂമിയില്‍ നിന്നും കര്‍ഷകരെ ആട്ടിയോടിക്കുന്ന ദുരവസ്ഥക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. സംസ്ഥാന ദേശിയ ശരാശരിയേക്കാള്‍ വനവിസ്തൃതിയുള്ള ഇടുക്കിയില്‍ തന്നെ വനവല്‍ക്കരണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ദുശ്ശാഠ്യം ആരെ തൃപ്തിപ്പെടുത്തുന്നതിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂ ഭൂമി വിപണി വിലക്കെടുക്കാന്‍ തന്നെ നിയമമുള്ളപ്പോള്‍ റീബില്‍ഡ് കേരളയുടെ പേരില്‍ വെറും 15 ലക്ഷം രൂപക്ക് രണ്ട് ഹെക്ടര്‍ വാസയോഗ്യമായ കൃഷി ഭൂമി ഏറ്റെടുക്കുന്നതിനുള്ള വനംവകുപ്പിന്‍റെ തീരുമാനം വനവിസ്തൃതി വര്‍ധിപ്പിച്ച്‌ കാര്‍ബണ്‍ ഫണ്ട് അടിച്ചു മാറ്റുന്നതിനുള്ള കുല്‍സിതബുദ്ധിയാണെന്ന് എം.പി. പറഞ്ഞു. സംസ്ഥാന മന്ത്രിസഭയും ജില്ലയില്‍നിന്നുള്ള മറ്റ് ജനപ്രതിനിധികളും അറിയാതെയാണ് വനംവകുപ്പിന്‍റെ ഈ നടപടികളെങ്കില്‍ ഇടുക്കിയില്‍ വനംവകുപ്പ് സമാന്തര സര്‍ക്കാരാണെന്ന് ജനം കരുതുന്നതില്‍ തെറ്റില്ല.

ജനവാസ മേഖലകളിലെ വന്യമൃഗശല്യത്തിന് നടപടികള്‍ സ്വീകരിക്കാതെയും വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പണികള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണങ്ങള്‍ തടഞ്ഞും പി എം ജി എസ് വൈ പദ്ധതികളില്‍പെടുത്തി റോഡുകള്‍ നിര്‍മ്മിക്കുന്നതിന് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് എന്‍.ഒ.സി. നല്‍കാതെയിരിക്കുന്നതും, നിരപരാധികളുടെ പേരില്‍ കള്ളക്കേസ് എടുത്തും ജില്ലയിലെ ജനങ്ങളുടെ മേല്‍കടന്നുകയറ്റം നടത്തുന്ന വനംവകുപ്പിന്‍റെ നീക്കങ്ങള്‍ സര്‍വശക്തിയുമുപയോഗിച്ച്‌ എതിര്‍ക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.

ഇടുക്കിയില്‍ വനം വകുപ്പിനെതിരെ സിപിഎം നടത്തുന്ന സമരം തികഞ്ഞ കാപട്യമാണ്. റീബില്‍ഡ് കേരളയുടെ പൂര്‍ണ്ണ നിയന്ത്രണവും സിപിഎമ്മിന്‍റെ കൈകളിലാണ്. അപ്പോള്‍ പിന്നെ ജനങ്ങള്‍ക്കെതിരെ ഇത്തരം ജനദ്രോഹനടപടികള്‍ കൈക്കൊള്ളുന്നത് ആരാണെന്ന് വ്യക്തമാക്കുവാന്‍ സി.പി.എം.നും സി.പി.ഐക്കും ബാദ്ധ്യതയുണ്ടെന്ന് എം.പി. പറഞ്ഞു.

പട്ടയ നടപടികള്‍ നിര്‍ത്തിവെച്ചും ഭൂപതിവ് ഓഫിസുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയും ഭൂവിനിയോഗത്തിന് മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയും ഭൂവിനിയോഗ ചട്ടങ്ങള്‍ കാലാനുസൃതമായി ഭേദഗതി ചെയ്യുമെന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാനം നടപ്പിലാക്കാതെയും മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാര്‍ ഇടുക്കിയിലെ ജനങ്ങളെയാകെ കബളിപ്പിക്കുകയാണ്.

വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചതിന് നാമമാത്രമായ തുക പോലും നഷ്ടപരിഹാരമായി നല്‍കുന്നതിനു വര്‍ഷങ്ങള്‍ താമസം എടുക്കുന്ന വനംവകുപ്പ് വ്യാപകമായി ഭൂമി ഏറ്റെടുത്തിട്ട് ജനങ്ങള്‍ക്ക് ഭൂവില നല്‍കും എന്ന് പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. വന്യമൃഗശല്യത്തിന്‍റെ പേരില്‍ റീബില്‍ഡ് കേരള പദ്ധതി പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് വനംവകുപ്പിന് അധികാരമില്ല.

ഈ വസ്തുത നിലനില്‍ക്കെ ഭൂമി വിട്ടുനല്‍കി പണത്തിനായി കാത്തിരിക്കുന്നവര്‍ വര്‍ഷങ്ങള്‍ നീളുന്ന വ്യവഹാരത്തിലേക്കും ദുരിതത്തിലേക്കും പോകുവാന്‍ സാധ്യതയേറെയാണ്. എല്ലാം നഷ്ടപ്പെട്ടവരായി കുടിയേറ്റ ജനതയെ മാറ്റുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. റീബില്‍ഡ് കേരളയില്‍ ഏറ്റെടുക്കുന്ന ഭൂമിയില്‍ നിന്നും വനവല്‍ക്കരണം നടത്തുകയും വന്യമൃഗ സാന്നിധ്യം ഉണ്ടാവുകയും ചെയ്യുമ്പോള്‍ ഭാവിയില്‍ വനംവകുപ്പ് കൂടുതല്‍ കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും ബഫര്‍സോണ്‍ ആക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും നാം കാണേണ്ടിവരും. വനംവകുപ്പിന്‍റെ ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്നും എംപി ആവശ്യപ്പെട്ടു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...