തിരുവനന്തപുരം : രണ്ട് ദിവസത്തെ സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. സർക്കാരുമായുള്ള ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള ഓർഡിനൻസ് കൊണ്ടുവരുന്ന കാര്യം സംസ്ഥാന സമിതി ചർച്ച ചെയ്യും. ഇക്കാര്യത്തിൽ ഒരു തീരുമാനവും സംസ്ഥാന സമിതിയിൽ കൈക്കൊള്ളാൻ സാധ്യതയുണ്ട്.
ഗവർണർക്ക് എതിരെ ശക്തമായ രാഷ്ട്രീയ സമരം തുടങ്ങാനും തീരുമാനം ഉണ്ടാകും. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതാക്കി ഉയർത്തിയതിലെ വിവാദം അവസാനിപ്പിക്കാൻ പാർട്ടിയിൽ ധാരണയായിട്ടുണ്ട്. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രി പാർട്ടിക്ക് വിശദീകരണം നൽകി. പെൻഷൻ പ്രായം കൂട്ടുന്നത് പാർട്ടി നയം അല്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒരു ചട്ടക്കൂട് രൂപീകരിച്ചപ്പോൾ സംഭവിച്ചതാണെന്നും പാർട്ടി നയം അല്ലാത്തതിനാലാണ് പിൻവലിച്ചത് എന്നുമാണ് മുഖ്യമന്ത്രി പാർട്ടിക്ക് നൽകിയ വിശദീകരണം.
നയപരമായ വിഷയങ്ങളിൽ തീരുമാനമെടുക്കുമ്പോൾ ഇനി പാർട്ടിയോട് കൂടി ആലോചിക്കുമെന്നും ധാരണയായിട്ടുണ്ട്. മാറിയ കാലത്തിനനുസരിച്ച് തൊഴിലാളി സംഘടനകളുടെ പ്രവർത്തനം രീതി മാറ്റാൻ റേഡിയോ രേഖ പുതുക്കുന്ന കാര്യമാണ് സിപിഎം സംസ്ഥാന സമിതിയിൽ വരുന്ന മറ്റൊരു പ്രധാന വിഷയം.
വിസിമാരുടെ അടക്കം നിയമനത്തിൽ ചട്ടലംഘനമുണ്ടായെന്നും സ്വന്തക്കാരെ തിരുകിക്കയറ്റാൻ ഭരണ മുന്നണി ശ്രമിച്ചുവെന്നുമുള്ള ആരോപണമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശക്തമായി ഉയർത്തുന്നത്. വിസിമാരോട് രാജിയാവശ്യപ്പെട്ട അദ്ദേഹം തന്‍റെ നിലപാടുകളെ ചോദ്യംചെയ്ത് പ്രതികരിച്ച മന്ത്രിമാരെയും താക്കീത് ചെയ്തിരുന്നു. മന്ത്രിമാരെ പിൻവലിക്കാൻ താൻ മടിക്കില്ലെന്ന മുന്നറിയിപ്പാണ് ഗവർണർ മന്ത്രിസഭക്കും മുഖ്യമന്ത്രിക്കും നൽകുന്നത്.
കെടിയു വിസിയെ സുപ്രീം കോടതിയിടപെട്ട് പുറത്താക്കിയതാണ് ഏറെ നാളായി മുഖം കനപ്പിച്ചിരിക്കുകയായിരുന്ന ഗവർണർക്ക് ഗുണകരമായി ഭവിച്ചത്. ഇതോടെ ഈ വിധി ചൂണ്ടിക്കാട്ടി മറ്റ് വിസിമാരുടെയും നിമയനങ്ങൾ ചട്ടലംഘനമാണെന്നാണ് ഗവർണർ കോടതിയിൽ അടക്കം ചൂണ്ടിക്കാട്ടാൻ ശ്രമിക്കുന്നത്. സർക്കാരിനെതിരായ നീക്കങ്ങളുടെ ഭാഗമായി കെടിയുവിൽ പുതിയ വിസിയെ നോമിനേറ്റ് ചെയ്ത സർക്കാരിനെ തള്ളി കഴിഞ്ഞ ദിവസം ഗവർണർ ഡോ. സിസ തോമസിന് നിയമനം നൽകി. സര്‍ക്കാര്‍ നോമിനികളെ വെട്ടി ഗവര്‍ണര്‍ നിയമിച്ച സാങ്കേതിക സര്‍വ്വകലാശാല വിസി ഇടത് സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് ചുമതലയേറ്റത്.
എന്നാൽ ആദ്യഘട്ടത്തിലുടനീളം സംയമനം പാലിച്ച സർക്കാരും ഇടത് മുന്നണിയും, ഗവർണർ കൂടുതൽ കടുപ്പിച്ചതോടെയാണ് പരസ്യമായി പ്രതിഷേധവുമായി രംഗത്തിറങ്ങാൻ തയ്യാറായത്. ഗവർണർ സംഘപരിവാർ രാഷ്ട്രീയവും തന്ത്രങ്ങളും കേരളത്തിലെ സർവകലാശാലകളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെ ഏത് വിധേനെയും തടയുമെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇടത് മുന്നണിയും ‘ഗവർണർ വിഷയത്തിൽ’ ഒറ്റക്കെട്ടാണ്. സർക്കാരിനെയും സർവകലാശാലകളുടെയും പ്രവർത്തനങ്ങളെ വെട്ടിലാക്കുന്ന നിലപാടുമായി മുന്നോട്ട് പോകുന്ന ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കി കടിഞ്ഞാണിടാനാണ് സിപിഎം നീക്കം.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

































