ദീപാ ദാസ് മുൻഷി കേരളത്തിലേക്ക് ; മുഖ്യമന്ത്രിയെ ചൊല്ലിയുള്ള ചർച്ചകൾ നിർണായക ഘട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന്റെ മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി അടിയന്തരമായി കേരളത്തിലെത്തുന്നു. ഡൽഹിയിൽ നിന്ന് വൈകിട്ട് 3:15-നുള്ള എയർ ഇന്ത്യ വിമാനത്തിൽ പുറപ്പെട്ട അവർ 6:30-ഓടെ തിരുവനന്തപുരത്ത് എത്തും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ് എന്നിവരും ദീപാ ദാസ് മുൻഷിക്കൊപ്പം അതേ വിമാനത്തിൽ കേരളത്തിൽ എത്തും .

സുപ്രധാന തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുന്ന സാഹചര്യത്തിൽ കേരളത്തിലെ നേതാക്കൾക്കിടയിൽ ഉണ്ടായേക്കാവുന്ന അതൃപ്തിയോ പൊട്ടിത്തെറിയോ ഒഴിവാക്കാനാണ് ദീപാ ദാസ് മുൻഷിയെ ഹൈക്കമാൻഡ് നേരിട്ട് അയക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. തീരുമാനം പ്രഖ്യാപിച്ച ശേഷം നേതാക്കളെ അനുനയിപ്പിക്കാനും ഏകോപിപ്പിക്കാനുമുള്ള ദൗത്യമാണ് ദീപാ ദാസ് മുൻഷിക്ക് നൽകിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാമുകിക്ക് പിറന്നാൾ സമ്മാനമായി ഐഫോൺ വാങ്ങാൻ ലഹരി കടത്ത് ; കമിതാക്കൾ പിടിയിൽ

0
ഹൈദരാബാദ്: പന്ത്രണ്ട് കിലോ കഞ്ചാവുമായി കമിതാക്കൾ പിടിയിൽ. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ...

വിമാനത്താവളത്തിൽ തന്നെ ബീച്ചിന്റെ അനുഭവം ; ഡൽഹി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിന് പരിഹാസം

0
ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസും കോക്രോച്ച്...

താൽക്കാലിക വെടിനിർത്തലിന് തയ്യാർ ; ട്രംപിൻ്റെ ദൂതന്മാർ എത്തും മുമ്പേ സെലൻസ്കിയുടെ നിർദേശം

0
കീവ്: യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ദൂതന്മാരുടെ സന്ദർശനത്തിന് മുന്നോടിയായി റഷ്യയുമായി...

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....