ഡീപ് ഫേക്ക് വീഡിയോ അശ്ലീല വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ചു ; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി

For full experience, Download our mobile application:
Get it on Google Play

ഇറ്റലി: തന്റെ ഡീപ് ഫേക് വീഡിയോകൾ ഓൺലൈനിൽ പ്രചരിച്ചതിന് പിന്നാലെ ഒരു ലക്ഷം യൂറോ (90,89,636 രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി. 73കാരനായ വയോധികനേയും 40-കാരനായ ഇയാളുടെ മകനേയും ചുറ്റിപ്പറ്റിയാണ് നിലവിൽ കേസ് അന്വേഷണം പുരോഗമിക്കുന്നത്. ഇരുവർക്കുമെതിരെ അപകീർത്തികുറ്റം ചുമത്തിയതായാണ് റിപ്പോർട്ട്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മെലോണിയുടെ മുഖം മറ്റൊരാളുടെ ശരീരത്തിൽ പതിപ്പിച്ച ശേഷം അശ്ലീല വീഡിയോ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. അശ്ലീല വീഡിയോ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ച സ്മാർട്ട്ഫോൺ ട്രാക്ക് ചെയ്താണ് ഇവരെ കണ്ടെത്തിയത്.

2022-ൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നതിന് മുൻപാണ് ഈ ഡീപ്‌ഫേക്ക് വീഡിയോ പുറത്ത് വരുന്നത്. കേസിൽ വരുന്ന ജൂലൈ രണ്ടിന് ജോർജിയ മെലോണി കോടതിയിൽ മൊഴി നൽകും. യുഎസിലെ ഒരു അശ്ലീല വെബ്‌സൈറ്റിലാണ് ഈ വീഡിയോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ ഈ വീഡിയോ കണ്ടതായും കുറ്റപത്രത്തിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ...

0
ന്യൂഡൽഹി: സ്വാതന്ത്രദിനാഘോഷ പരിപാടിക്കിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...