ഗര്‍ഭിണിയായ പുള്ളിമാന്റെ ശരീരത്തിൽ മരച്ചില്ല വീണു ; കുഞ്ഞിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

അതിരപ്പിള്ളി : അമ്മയുടെ സ്‌നേഹച്ചൂടില്‍നിന്നു വെളിച്ചത്തിലേക്കു കണ്‍തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അപകടത്തിൽ പുള്ളിമാൻ കുഞ്ഞിനു ദാരുണാന്ത്യം. പൂർണ ഗർഭിണിയായ അമ്മപ്പുള്ളിമാന്റെ ശരീരത്തിലേയ്ക്കു മരച്ചില്ല വീണതാണ് അപകട കാരണം. മരക്കമ്പിൽ കുടുങ്ങി അമ്മയുടെ വയറ്റിൽനിന്നു പകുതി പുറത്തേയ്ക്കു വന്ന നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ രക്ഷിക്കാൻ റബർ പ്ലാന്റേഷനിലെ തൊഴിലാളികൾ കിണഞ്ഞു ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഒപ്പമുണ്ടായിരുന്ന തൊഴിലാളികളിൽ ഒരാൾ പകർത്തിയ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾ മുൻപാണ് കാലടി പ്ലാന്റേഷന്‍ റബര്‍ തോട്ടത്തില്‍ മേയാനെത്തിയ പുള്ളിമാൻ അപകടത്തിൽ പെടുന്നത്. തോട്ടത്തിലെ ജോലി കഴിഞ്ഞു മടങ്ങും വഴിക്കാണ് തൊഴിലാളികൾ ഇതുകണ്ടത്. കുഞ്ഞിനെ രക്ഷിക്കാനായിരുന്നു ആദ്യ ശ്രമം.

കാര്യമായ അനക്കമില്ലെന്നു കണ്ടതോടെ അമ്മയെ എങ്കിലും രക്ഷിക്കാമെന്നു കരുതി കുഞ്ഞിനെ വലിച്ചു പുറത്തെടുത്തു. ഫോണിനു റേഞ്ച് ഇല്ലാത്ത സ്ഥലമായിരുന്നതിനാൽ വിദഗ്ധ ചികിത്സയ്ക്ക് പെട്ടെന്ന് ആരെയും വിളിച്ചുവരുത്താനും സാധിക്കില്ലായിരുന്നു. കുഞ്ഞിനെ പുറത്തെടുത്തതിനു പിന്നാലെ അപകട വിവരം വനപാലകരെ അറിയിച്ചു. അവരെത്തി മാനിനെ ഏറ്റുവാങ്ങി വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി.

അതിരപ്പിള്ളിയിലും സമീപത്തെ വനമേഖലയുടെ പരിസരങ്ങളിലും ഏതാനും വർഷങ്ങളായി പുള്ളിമാനുകൾ കൂട്ടമായി മേയാനെത്തുന്നുണ്ട്. കോവിഡ് വന്നതോടെ സന്ദർശകരുടെ എണ്ണം കുറഞ്ഞതും നാട്ടിൻപുറങ്ങളിലേയ്ക്ക് ഇറങ്ങുന്നതിനു കാരണമാണ്. ആളുകൾ കാര്യമായി ഉപദ്രവിക്കില്ല എന്നതിനാൽ കൃഷി സ്ഥലങ്ങളിലേയ്ക്കും ഇവ എത്തുന്നുണ്ട്. നാട്ടുകാർക്കു കാര്യമായ ദോഷമുണ്ടാക്കുന്നില്ലെന്നു മാത്രമല്ല കൂട്ടമായി എത്തുന്ന പുള്ളിമാനുകൾ നല്ല കാഴ്ചയാണെന്നും പ്രദേശവാസികൾ പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...