ഷർട്ട്‌ സ്റ്റിച്ച് ചെയ്തു നൽകിയതിൽ അപാകത ; ടെയിലറിംഗ് സ്ഥാപനം 12,350/- രൂപ നൽകണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നിർദ്ദേശിച്ച പ്രകാരം ഷർട്ട് സ്റ്റിച്ച് ചെയ്ത് നൽകാത്ത ടെയിലറിംഗ് സ്ഥാപനം ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. തൃക്കാക്കര സ്വദേശിയായ തോമസ് ജിമ്മി, കൊച്ചിയിലെ “C Fines Gents & Ladies Tailoring” എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. 2023 ആഗസ്റ്റിൽ ഷർട്ടിന്റെ അളവ് നൽകി പുതിയ ഷർട്ട് തയ്യാറാക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരൻ സ്ഥാപനത്തെ സമീപിച്ചത്. എന്നാൽ സ്റ്റിച്ച് ചെയ്ത് ലഭിച്ച ഷർട്ടിന്റെ അളവുകൾ തികച്ചും തെറ്റായതിനാൽ അത് ഉപയോഗിക്കാൻ കഴിയാത്തതായിരുന്നുവെന്ന് പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു.

ഷർട്ട്‌ ശരിയാക്കി നൽകണമെന്നാവശ്യപ്പെട്ട് 2024 ജനുവരിയിൽ ബന്ധപ്പെട്ടെങ്കിലും എതിർ കക്ഷി സ്ഥാപനം യാതൊരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് അയച്ച നോട്ടീസിനും മറുപടി ലഭിച്ചില്ല. ഇതേത്തുടർന്ന് താൻ അനുഭവിച്ച മന: ക്ലേശത്തിനും സാമ്പത്തിക നഷ്ടങ്ങൾക്കും പരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. വാഗ്ദാനം ചെയ്തതുപോലെ സേവനം നൽകുന്നതിൽ എതിർകക്ഷി സ്ഥാപനം വീഴ്ച വരുത്തിയതായി ഡിബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് വിലയിരുത്തി. ഷർട്ടിന്റെ തയ്യൽ ചാർജായി നൽകിയ 550/- രൂപയും തുണിയുടെ വിലയായ 1,800/- രൂപയും
മന: കേശത്തിന് നഷ്ടപരിഹാരമായി 5,000 രൂപയും കോടതി ചെലവായി 5,000 രൂപയും ഉൾപ്പെടെ 12,350/- രൂപ, 45 ദിവസത്തിനകം പരാതിക്കാരന് നൽകാൻ എതിർകക്ഷിക്ക് കോടതി ഉത്തരവ് നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...