പോലീസിനെ ഉപദ്രവിച്ച പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോലീസ് സ്റ്റേഷനിലെത്തി അസഭ്യം വിളിച്ചത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തനംതിട്ട പോലീസ് സ്റ്റേഷനിലാണ് സംഭവം. പത്തനംതിട്ട ജുമാ മസ്ജിദിന് സമീപം പള്ളിപ്പടിഞ്ഞാറ്റേതില്‍ വീട്ടില്‍ അമീര്‍ ഖാനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ഭാര്യ പോലീസിന് പരാതി നല്‍കാന്‍ എത്തിയപ്പോള്‍ കൂടെയെത്തിയ അമീര്‍ പോലീസിനെ അസഭ്യം പറയാന്‍ തുടങ്ങി.

ഇത് തടഞ്ഞ സ്റ്റേഷന്‍ ജിഡി ചാര്‍ജ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന റെജി ജോണിനെ യൂണിഫോമില്‍ കുത്തിപ്പിടിച്ചുകൊണ്ട് കഴുത്തില്‍ അമര്‍ത്തിപ്പിടിക്കുകയും വലിച്ചു താഴെയിട്ട് മര്‍ദിക്കുകയുമായിരുന്നു. റെജിയുടെ വലതുകൈമുട്ടിനു താഴെ പരിക്കേറ്റു. ഓട്ടോ ഡ്രൈവറായ അമീര്‍ പോക്‌സോ ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക...

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...