യുവതിയെ ശല്യം ചെയ്ത കേസില്‍ ഒരാളെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റോഡിലൂടെ നടന്നുപോയ യുവതിയെ കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത കേസില്‍ ഒരാളെ ഏനാത്ത് പോലീസ് പിടികൂടി. ഈമാസം ഒന്നാം തീയതി കല്ലേറ്റ് ആണ് സംഭവം നടന്നത്. കൂട്ടുകാരിക്കൊപ്പം നടന്നുപോകുമ്പോള്‍  സ്‌കൂട്ടറിലെത്തിയ പ്രതികള്‍ പട്ടാഴി സ്വദേശിനിയെ തടഞ്ഞുനിര്‍ത്തി മാസ്‌ക് മാറ്റാനും പേരും മറ്റും പറയാനും ആവശ്യപ്പെടുകയും കൈയേറ്റത്തിന് മുതിരുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച കൂട്ടുകാരിയെ കൈയില്‍ കയറിപ്പിടിക്കുകയും തോളില്‍ തള്ളിമാറ്റുകയും ചെയ്തു.

സ്ഥലത്തെത്തിയ പരാതിക്കാരിയുടെ സഹോദരനെ ഉപദ്രവിക്കുകയും ചെയ്ത പ്രതികള്‍ സ്‌കൂട്ടര്‍ ഓടിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടാം പ്രതി പെരുംതോയിക്കല്‍ താന്നിവിള വീട്ടില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന മിഥുന്‍ രാജേഷിനെ (20) പിടികൂടി. ഒന്നാം പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക...

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...

വീട്ടിൽ സൂക്ഷിച്ച് വിൽപ്പന : 38 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ ; പ്രതിയെ...

0
തിരുവനന്തപുരം : വീട്ടിൽ സൂക്ഷിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച എം.ഡി.എം.എ.യുമായി യുവതിയെ...