സന്ദീപിന്റെ കൊലപാതകം ; പ്രതികളുടെ ഫോണ്‍ സംഭാഷണം പുറത്ത്‌

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പെരിങ്ങരയില്‍ സി പി എം ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. അഞ്ചാം പ്രതി വിഷ്ണു കുമാറിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. സന്ദീപിന്റെ കഴുത്തില്‍ വെട്ടിയത് താനാണെന്നും ഫോണ്‍ സംഭാഷണത്തില്‍ വിഷ്ണു സുഹൃത്തിനോട് പറയുന്നുണ്ട്. കൂടാതെ സന്ദീപും ജിഷ്ണുവുമായി മുന്‍പും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിഷ്ണു പറയുന്നു. ഡമ്മി പ്രതികളെ അവതരിപ്പിക്കാന്‍ നീക്കം നടന്നതായും സംഭാഷണത്തില്‍ സൂചനയുണ്ട്. ഒരു സ്വകാര്യ ചാനലാണ് ഫോണ്‍ സംഭാഷണം പുറത്തു വിട്ടിരിക്കുന്നത്.

ഫോണ്‍ സംഭാഷണം
സുഹൃത്ത് : ഹലോ എവിടെയുണ്ട് അണ്ണാ
വിഷ്ണു : ഞാന്‍ വീട്ടിലുണ്ട്. ഒരു സീനുണ്ടേ
സുഹൃത്ത് : സീന്‍ ഞാന്‍ അറിഞ്ഞു
വിഷ്ണു : അത് നമ്മളാണ് ചെയ്തത്. ആരോടും പറയണ്ട കേട്ടോ
സുഹൃത്ത് : ആ
വിഷ്ണു : ഞാന്‍ കയറുന്നില്ല. നാല് പേര്‍ വേറെ കയറാനുണ്ട്, പിള്ളേര്. ജിഷ്ണു ഉള്‍പ്പടെ അനന്തുവും പ്രമോദും ചിലപ്പോള്‍ കയറും.
സുഹൃത്ത് : കാര്യം എന്തായിരുന്നെടാ?
വിഷ്ണു : അവനോട് നേരത്തെ ഒരുവിഷയം ഉണ്ടായിരുന്നു. കൈയില്‍ കിട്ടിയപ്പോള്‍ അങ്ങ് ചെയ്തു. ചത്ത്പോകുമെന്ന് ആരെങ്കിലും കരുതിയോ
സുഹൃത്ത് : സീന്‍ ആയല്ലോ
വിഷ്ണു : അവന്‍ ചത്തുപോയി, സീന്‍ ആയി. ഞാന്‍ കയറുന്നില്ല. ഇപ്പോള്‍ വീട്ടില്‍ തന്നെയുണ്ട്.

കേസില്‍ യുവമോര്‍ച്ച മുന്‍ ഭാരവാഹി തിരുവല്ല പെരിങ്ങര ചാത്തങ്കരി കൗസല്യയില്‍ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പില്‍ പ്രമോദ് (23), തിരുവല്ല കാവുംഭാഗം വേങ്ങല്‍ നന്ദുഭവനില്‍ നന്ദു (24), കണ്ണൂര്‍ ചെറുപുഴ മരുതംപടി കുന്നില്‍ വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (22), വേങ്ങല്‍ ആലംതുരുത്തി പാറത്തറ തുണ്ടിയില്‍ വിഷ്ണുകുമാര്‍ (അഭി -25) എന്നിവരാണ് ഇതുവരെ പിടിയിലായത്. കൊലപാതകം, വധഭീഷണി ഉള്‍പ്പടെയുള്ള എട്ട് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...