വിദ്യാര്‍ത്ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച കേസ് ; പിടിയിലായത് കൊലക്കേസ് പ്രതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ബിരുദ വിദ്യാര്‍ത്ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച കേസില്‍ വഴിത്തിരിവ്. പിടിയിലായ കല്‍പ്പറ്റ സ്വദേശി ജിനാഫ്, പന്തിരിക്കര ഇര്‍ഷാദ് വധക്കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയശേഷം കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ കേസിലെ ഏഴാം പ്രതിയാണ് ജിനാഫ്.
താമരശ്ശേരിയില്‍ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്നു നല്‍കി കാറില്‍ കയറ്റി എറണാകുളമടക്കം സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും, തുടര്‍ന്ന് ജിനാഫ് താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഒളിവിലായിരുന്ന ജിനാഫിനെ തമിഴ് നാട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

കേളേജിന് സമീപത്ത് പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്ന പെണ്‍കുട്ടി വീട്ടിലേക്കെന്നു പറഞ്ഞ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങി തിരിച്ചെത്താഞ്ഞതോടെ ഹോസ്റ്റല്‍ അധികൃതര്‍ വീട്ടില്‍ ബന്ധപ്പെടുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ രക്ഷിതാവ് പോലീസില്‍ പരാതി നല്‍കി. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കഴിഞ്ഞ വ്യാഴാഴ്ച താമരശ്ശേരി ചുരത്തിലെ ഒന്‍പതാം വളവില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയിലാണ് ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിക്കുന്നത്. പെണ്‍കുട്ടി പോലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...