രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി ഹൈക്കോടതിയുടെ നിർദ്ദേശം

For full experience, Download our mobile application:
Get it on Google Play

ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി ഹൈക്കോടതിയുടെ കർശന നിർദ്ദേശം. ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ (ഐ പി എൻ എ) നൽകിയ ഹർജിയിൽ രണ്ട് മാസത്തിനകം ഉചിതമായ നടപടിയെടുക്കാൻ ജസ്റ്റിസ് ഡോ. സ്വർണ കാന്ത ശർമ്മ ഉത്തരവിട്ടു. നിശ്ചിത സമയപരിധിക്കുള്ളിൽ തീരുമാനമുണ്ടായില്ലെങ്കിൽ ഹർജിക്കാർക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അഡ്വ. റോബിൻ രാജുവാണ് അസോസിയേഷന് വേണ്ടി കോടതിയിൽ ഹാജരായത്.

2023 ൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച് ഗസറ്റിൽ പ്രസിദ്ധീകരിച്ച നിയമം മൂന്ന് വർഷം പിന്നിട്ടിട്ടും നടപ്പിലാക്കാത്തതിനെതിരെയാണ് ഹർജി. അപേക്ഷകൾ ക്ഷണിച്ചതല്ലാതെ കമ്മീഷൻ ഔദ്യോഗികമായി രൂപീകരിക്കാൻ കേന്ദ്രം നടപടിയെടുത്തില്ലെന്ന് നഴ്സിങ് സമൂഹം ചൂണ്ടിക്കാട്ടി. മെഡിക്കൽ, ഡെന്റൽ, ആയുഷ് മേഖലകളിൽ പുതിയ കമ്മീഷനുകൾ രൂപീകരിച്ചപ്പോൾ രാജ്യത്തെ ആരോഗ്യപ്രവർത്തകരിൽ 70 ശതമാനത്തോളമുള്ള നഴ്സുമാരെ അവഗണിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും ഐ പി എൻ എ ആരോപിച്ചു. കോടതി ഇടപെടൽ നഴ്സിംഗ് സമൂഹത്തിന് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് ഐ പി എൻ എ ഭാരവാഹികൾ പ്രതികരിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം : പഴകുളം സ്വദേശിക്ക് തടവും പിഴയും

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത കാണിച്ച് അപമാനിച്ച പ്രതിക്ക് അടൂർ...