പുതക്കട മണക്കയം റോഡ് നിർമ്മാണത്തിലെ കാലതാമസം ; മന്ത്രിക്ക് പരാതി നൽകി പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി: പുതക്കട മണക്കയം റോഡ് നിർമ്മാണത്തിലെ കാലതാമസത്തിൽ എഞ്ചിനീയറിങ് വിഭാഗത്തിന്റെ അലംഭാവത്തിനെതിരെ മന്ത്രിക്ക് പരാതി നൽകി പ്രമോദ് നാരായൺ എംഎൽഎ. പുതുക്കട – മണക്കയം ചിറ്റാർ റോഡ് പുനരുദ്ധരിക്കുന്നതിന് ബഡ്ജറ്റിൽ 3 കോടി രൂപ അനുവദിച്ചിട്ടും നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിൽ തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം വരുത്തുന്ന കാലതാമസവും അനാസ്ഥയും പരിഹരിക്കുന്നതിന് ഇടപെടണം എന്ന് ആവശ്യപ്പെട്ടാണ് പ്രമോദ് നാരായൺ എംഎൽഎ എം ബി രാജേഷിന് പരാതി നൽകിയത്. റാന്നി, കോന്നി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതും ജില്ലാ പഞ്ചായത്തിൻറെ ഉടമസ്ഥതയിലുള്ളതുമായ പുതുക്കട -മണക്കയം -ചിറ്റാർ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ എംഎൽഎ എന്ന നിലയിൽ പ്രത്യേകം മുൻകൈയെടുത്താണ് സംസ്ഥാന ബഡ്ജറ്റിൽ 3 കോടി രൂപയും പൊതുമരാമത്ത് വകുപ്പിൽ നിന്ന് 1.2 കോടി രൂപയും അനുവദിപ്പിച്ചത്. ഇതുൾപ്പെടെ 7 കോടി രൂപയുടെ പദ്ധതികൾ പിഡബ്ല്യുഡി റോഡ്സ് വിഭാഗം ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കി പ്രവർത്തികൾ ടെണ്ടർ നടപടിയിലേക്ക് കടക്കുകയുമാണ്.

സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ റാന്നി ബ്ളോക്ക് പഞ്ചായത്തിൽ പ്രഖ്യാപിച്ചിട്ടുള്ള 21 ഗ്രാമീണ റോഡുകൾ, 5 അംഗനവാടി കെട്ടിടങ്ങൾ എന്നീ പദ്ധതികൾക്കും എസ്റ്റിമേറ്റ് അടക്കമുള്ള അനുബന്ധ രേഖകൾ സമർപ്പിച്ചു ഭരണാനുമതി നേടുന്നതിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ നിന്നും അനാവശ്യമായ കാലതാമസമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എംഎൽഎയുടെ നിർദേശ പ്രകാരം ജൂൺ ആദ്യ വാരം പെരുനാട് ഗ്രാമ പഞ്ചായത്തു പ്രസിഡൻറ് പി എസ് മോഹൻ ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ് എക്സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പെടെ ഉള്ളവർ മണക്കയം പാലം മുതൽ ഉള്ള ഭാഗങ്ങൾ നേരിട്ട് സന്ദർശിച്ച് റോഡ് നിർമ്മാണത്തിൽ ഉൾപ്പെടുത്തേണ്ട കര്യങ്ങൾ നേരിട്ട് മനസ്സിലാക്കിയിരുന്നു. എന്നാല്‍ പദ്ധതി രേഖ, എസ്റ്റിമേറ്റ് എന്നിവ ഇതുവരെ സമർപ്പിച്ചിട്ടില്ല.

ബജറ്റ് വർക്കുകൾക്കുള്ള മല്ലപ്പള്ളി, കോയിപ്രം, ഇലന്തൂർ ബ്ലോക്കുകളിൽ നിന്നുള്ള എസ്റ്റിമേറ്റുകൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും റാന്നി ബ്ലോക്ക് എൻജിനീയറിങ് വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കി നൽകുന്നതിലുള്ള കാലതാമസം മൂലം എല്ലാ ബജറ്റ് പദ്ധതികളും നീണ്ടു പോകുകയാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയറുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരികയും കാലതാമസം പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ യോഗങ്ങൾ വിളിച്ചുചേർക്കുകയും ചെയ്തിരുന്നു.
എന്നിട്ടും നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് തദ്ദേശസ്വയംവരണ വകുപ്പ് മന്ത്രിക്ക് പരാതി നൽകുന്നത് എന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...