ഡല്‍ഹി : രാജ്യ തലസ്ഥാനത്ത് ശുദ്ധവായു ശ്വസിക്കാന്‍ കഴിയുന്നില്ല മലിനീകരണം ശക്തം. ഡല്‍ഹിയിലെ വായുനിലവാരം ഗുരുതരാവസ്ഥയില്‍ തുടരുന്നു. വായുനിലവാരം 533 ആണ്. രാജ്യതലസ്ഥാനത്തിന്റെ ഹൃദയമായ കൊണോട്ട്‌പ്ലേസില്‍ പി.എം 2.5 മൂലമുള്ള മലിനീകരണം 628 ആണ്. ജന്തര്‍മന്ദറില്‍ 341 ഉം ഐടിഒയില്‍ 374 ഉം രേഖപ്പെടുത്തി.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശം മറികടന്നും അര്‍ധരാത്രിവരെ പടക്കം പൊട്ടിച്ചതും പഞ്ചാബില്‍ കര്‍ഷകര്‍ വൈക്കോല്‍ കത്തിച്ചതും മലിനീകരണത്തിന് കാരണമായി. ഡല്‍ഹിയും സമീപപ്രദേശങ്ങളും പുകമഞ്ഞ് നിറഞ്ഞ് ശ്വാസം മുട്ടുമ്പോഴും വിഷയത്തില്‍ ബിജെപിയും ആംആദ്മി പാര്‍ട്ടിയും ആരോപണപ്രത്യാരോപണങ്ങള്‍ തുടരുകയാണ്.