ഡൽഹി ചലോ കർഷക പ്രതിഷേധം ; പോലീസുകാരനും കർഷകനും മരിച്ചു, അതീവ സുരക്ഷാ വലയത്തിൽ സംസ്ഥാനം

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഡൽഹി ചലോ പ്രക്ഷോഭത്തിന് പുറപ്പെട്ട കർഷകരും ഹരിയാന പൊലീസുമായി ഇന്നലെയും ഹരിയാന – പഞ്ചാബ് അതിർത്തിയിലെ ശംഭു ബോർഡറിൽ സംഘർഷമുണ്ടായി. പൊലീസ് സമരക്കാർക്ക് നേരെ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു.ശംഭു ബോർഡറിൽ ഹൃദയാഘാതത്തെ തുടർന്ന് കർഷകനും പൊലീസുകാരനും മരിച്ചു. പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തിരുന്ന ഗുർദാസ്പൂർ ജില്ലയിലെ ഗ്യാൻ സിംഗും (65), കർഷകർ ക്യാമ്പ് ചെയ്യുന്നതിന് സമീപത്തെ റെയിൽവേ ക്രോസിന് കാവൽ നിൽക്കുകയായിരുന്ന റെയിൽവേ പോലീസിലെ ഹീരാലാലും ആണ് മരിച്ചത്. ഫെബ്രുവരി 13ലെ പൊലീസ് നടപടിക്കിടെ കണ്ണീർവാതകം ശ്വസിച്ചതു മുതൽ ഗ്യാൻ സിംഗിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് കർഷകർ ചൂണ്ടിക്കാട്ടി.ആയിരകണക്കിന് കർഷകർ ഹരിയാന – പഞ്ചാബ് അതിർത്തിയിൽ തുടരുകയാണ്. കേന്ദ്രസർക്കാരും കർഷക നേതാക്കളും നാളെ നാലാം റൗണ്ട് ചർച്ച നടത്തും.

വ്യാഴാഴ്ച രാത്രിയിൽ നടന്ന ചർച്ചയും തീരുമാനമാകാതെയാണ് പിരിഞ്ഞത്. കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, നിത്യാനന്ദ് റായ്, അർജുൻ മുണ്ട എന്നിവർ ചണ്ഡിഗറിലെത്തി കർഷക നേതാക്കളുമായി ചർച്ച നടത്തുകയായിരുന്നു. പരിഹാരമുണ്ടാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമാണ് കേന്ദ്രമന്ത്രിമാർ പ്രകടിപ്പിക്കുന്നത്. മിനിമം താങ്ങുവില, കാർഷിക കടം എഴുതിത്തള്ളൽ തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കിസാൻ മോർച്ച ആഹ്വാനം ചെയ്ത ഗ്രാമീൺ ഭാരത് ബന്തിനോട് അനുബന്ധിച്ച് രാജ്യവ്യാപകമായി പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...

ഒരു വർഷത്തിനിടെ നാലാം തവണയും സ്ഥലംമാറ്റം ; സർക്കാരിന്റെ നടപടിക്കെതിരെ പരാതിയുമായി മധ്യപ്രദേശിലെ വനിതാ...

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് ഒരു വർഷത്തിനിടെ നാല്...