ഡൽഹിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടങ്ങിയത് ഷീലാ ദീക്ഷിതിന്റെ കാലത്ത് ; ന്യായീകരണവുമായി പി.സി ചാക്കോ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹിയില്‍ കോണ്‍ഗ്രസിന്റെ  തകര്‍ച്ച ആരംഭിച്ചത് 2013 മുതലാണെന്ന് ഡൽഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പറഞ്ഞു. ആം ആദ്മി പാർട്ടി വന്നതോടെ കോൺഗ്രസിന്റെ വോട്ട് ബാങ്ക് മുഴുവൻ അങ്ങോട്ട് പോയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഷീല ദീക്ഷിത് മുഖ്യമന്ത്രി ആയിരുന്ന സമയത്തു തന്നെ ഡൽഹിയില്‍ കോണ്‍ഗ്രസിന്റെ  തകർച്ച ആരംഭിച്ചു. ആം ആദ്മി പാർട്ടിയിലേക്ക് പോയ വോട്ടുകൾ ഇപ്പോഴും അവിടെ തന്നെ തുടരുകയാണ്. നഷ്ടമായ വോട്ടുകൾ തിരിച്ചു പിടിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും പി സി ചാക്കോ പ്രതികരിച്ചു. ഡൽഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ  പരാജയം നല്‍കുന്നത് നല്ല സന്ദേശമല്ലെന്ന് പാര്‍ട്ടി എംപി അധിര്‍ രഞ്ജന്‍ ചൗധരി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‍രിവാളിന്റെ  ആം ആദ്മി പാര്‍ട്ടിയാണ് മുന്നിലെത്തിയത്. 70ല്‍ 62 സീറ്റ് നേടിയാണ് കെജ്‍രിവാള്‍ അധികാരം നിലനിര്‍ത്തിയത്. ബിജെപിക്ക് എട്ട് സീറ്റുകള്‍ ലഭിച്ചു. ആം ആദ്മി പാര്‍ട്ടി ആകെ പോള്‍ ചെയ്തതിന്റെ  53.57 ശതമാനം വോട്ടുകള്‍ നേടി. ബിജെപിക്ക് 38.5 ശതമാനം വോട്ട് ലഭിച്ചു. കോണ്‍ഗ്രസിന്‍റെ വോട്ട് വെറും 4.26 ശതമാനമായി ഇടിഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...