ഡൽഹി ഭരണം പ്രതിസന്ധിയിലേക്ക്; പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ ആയതോടെ ഡൽഹി ഭരണം പ്രതിസന്ധിയിലേക്ക്. കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധം ശക്തമാക്കും. കെജ്‌രിവാളിന്‍റെ ഭാര്യ സുനിത കെജ്‌രിവാൾ, മന്ത്രി അതിഷി തുടങ്ങിയവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ല എന്ന കെജ്‌രിവാളിന്‍റെ നിലപാടിന് പാര്‍ട്ടിക്കുള്ളില്‍ പൂര്‍ണ സ്വീകാര്യതയില്ലെന്നാണ് സൂചന. ഭരണപ്രതിസന്ധിയുണ്ടായാല്‍ ജനവികാരം എതിരാകുമെന്ന് നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി കെജ്‌രിവാൾ എന്ന വ്യക്തിയിലൊതുങ്ങിയ പാര്‍ട്ടിക്ക് രണ്ടാമനെ കണ്ടെത്തുക ദുഷ്കരമാണ്. അടുത്ത മുഖ്യമന്ത്രിയായി ഉയർന്ന് കേൾക്കുന്ന പേരുകൾ ഡൽഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരുടെതാണ്. കെജ്‌രിവാൾ ഇ.ഡി കസ്റ്റഡിയിൽ ആയതിനു പിന്നാലെ കെജ്‌രിവാളിന്റെ വാക്കായി മാറിയ സുനിത കെജ്‌രിവാളും മുഖ്യമന്ത്രി സ്ഥലത്തേക്ക് ഉയർന്ന് കേൾക്കുന്ന പേരുകളിൽ ഒന്നാണ്.

സുനിത കെജ്‌രിവാൾ മുഖ്യമന്ത്രിയായാൽ കെജ്‌രിവാളിന്‍റെ അഭാവത്തിൽ പോലും പരോക്ഷമായെങ്കിലും പാർട്ടിയിലും സർക്കാരിലും അരവിന്ദ് കെജ്‌രിവാളിന് നിയന്ത്രണമുണ്ടാകും. സുനിത കെജ്‌രിവാൾ മുഖ്യമന്ത്രിയാകുന്നതുവഴി ഒരു തരത്തിൽ കെജ്‌രിവാൾ സർക്കാർ ഭരിക്കുകയാണെന്ന സന്ദേശം പൊതുജനങ്ങൾക്ക് നേരിട്ട് നൽകും. കെജ്‌രിവാളിനോടുള്ള കൂറും വിശ്വസ്ഥതയുമാണ് അടുത്ത നേതാവിനെ കണ്ടെത്തുന്നതില്‍ മുഖ്യം ഘടകം. അതിഷിയോ, സുനിതയോ മുഖ്യമന്ത്രിയായാൽ സുഷമ സ്വരാജിനും ഷീലാ ദീക്ഷിതിനും ശേഷം മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയെ ഡൽഹിക്ക് ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...