വാക്‌സിന്‍ ഇല്ലാത്ത സാഹചര്യത്തിലും ആളുകളോട് വാക്‌സിനെടുക്കണമെന്ന് പറയുന്നത് എത്രകാലം തുടരും ; ഫോണിലെ ഡയലര്‍ ട്യൂണിനെതിരെ ഡല്‍ഹി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വാക്‌സിന്‍ ഇല്ലാത്ത സാഹചര്യത്തിലും ആളുകളോട് വാക്‌സിനെടുക്കണമെന്ന് പറയുന്നത് എത്രകാലം തുടരുമെന്ന് ഡല്‍ഹി ഹൈക്കോടതി. ഫോണ്‍ ചെയ്യുമ്പോള്‍ കേള്‍ക്കുന്ന ഡയലര്‍ ഡ്യൂണില്‍ നല്‍കുന്ന നിര്‍ദേശത്തെ പരാമര്‍ശിച്ചാണ്  കോടതി ചോദിച്ചത്.

കോവിഡ് വാക്‌സിനെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സന്ദേശം ഒന്നിലധികം പ്രാവശ്യം കേള്‍പ്പിക്കുന്നതിനു പകരം കൂടുതല്‍ സന്ദേശങ്ങള്‍ തയാറാക്കണമെന്നും കോടതി അറിയിച്ചു. വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കണമെന്നും കോടതി പറഞ്ഞു. ജനങ്ങള്‍ക്ക് നിങ്ങള്‍ വാക്‌സിന്‍ നല്‍കുന്നില്ല. എന്നിട്ടും നിങ്ങള്‍ അവരോടു പറയുന്നു വാക്‌സിന്‍ എടുക്കൂ എന്ന്. വാക്‌സിനേഷന്‍ ഇല്ലാതിരിക്കുമ്പോള്‍ ആര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. എന്താണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കോടതി ചോദിച്ചു.

മാസ്‌ക് ധരിക്കാനും സോപ്പ് ഉപയോഗിച്ച്‌ കൈ കഴുകാനുമുള്ള പരസ്യങ്ങള്‍ ഒരു വര്‍ഷത്തോളമായി കൊടുക്കുന്നുണ്ട്. ഈ മാതൃകയില്‍ ഓക്‌സിജന്‍ സിലിന്‍ഡര്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ എന്നിവ സംബന്ധിച്ചും ബോധവത്കരണം ആവശ്യമാണ്. നമുക്ക് സമയം ഇല്ല, ഇത് അതിവേഗം ചെയ്യണം – കോടതി വ്യക്തമാക്കി. ജസ്റ്റിസ് വിപിന്‍ സാന്‍ഗി, ജസ്റ്റിസ് രേഖ പിള്ള എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് പരാമര്‍ശങ്ങള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...