ഡല്‍ഹി മെട്രോ സര്‍വ്വീസ് പുന:രാരംഭിക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ദേശത്തിന് ഡല്‍ഹി ലഫ്‌നന്റ് ഗവര്‍ണര്‍ അംഗീകാരം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഡല്‍ഹി മെട്രോ സര്‍വ്വീസ് പുന:രാരംഭിക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ദേശത്തിന് ഡല്‍ഹി ലഫ്‌നന്റ് ഗവര്‍ണര്‍ അംഗീകാരം നല്‍കി. ജില്ലാ ദുരന്തനിരവാരണ അതോറിറ്റി ഓഫീസര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ലഫ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ അനുമതി നല്‍കിയത്.

അനില്‍ ബെയ്ജാലിനു പുറമെ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്ന്‍, ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

ദേശവ്യാപകമായി ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ മാര്‍ച്ച്‌ 22ലെ ജനതാകര്‍ഫ്യൂ തുടങ്ങിയതു മുതല്‍ ഡല്‍ഹി മെട്രോ അടഞ്ഞുകിടക്കുകയാണ്. ഇപ്പോള്‍ അണ്‍ലോക്ക് 4ന്റെ ഭാഗമായി പൊതുവാഹന ഗതാഗതം ഘട്ടംഘട്ടമായി തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങിയ സാഹചര്യത്തിലാണ് മേട്രോയും തുറക്കുന്നത്. നിയന്ത്രിതമായി സെപ്റ്റംബര്‍ 7 മുതല്‍ മെട്രോ തുറന്നുപ്രവര്‍ത്തിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...