പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ജാ​ഗ്രത കടുപ്പിച്ച് ഡൽഹി പോലീസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ജാ​ഗ്രത കടുപ്പിച്ച് ഡൽഹി പോലീസ്. എംബസിയടക്കമുള്ള അമേരിക്കൻ സ്ഥാപനങ്ങളുടെ സുരക്ഷ വർധിപ്പിക്കാനും സിസിടിവി നീരീക്ഷണം കാര്യക്ഷമമാക്കാനും ഡൽഹി പോലീസ് കമ്മീഷണർ നിർദേശം നൽകി. തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പരിശോധന കർശനമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ദിവസേന റിപ്പോർട്ട് സമർപ്പിക്കാനാണ് സെപ്ഷ്യൽ കമ്മീഷണർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. വിശാഖപട്ടത്ത് സംയുക്തനാവിക അഭ്യാസത്തിന് എത്തിയ ഇറാൻറെ ഒരു കപ്പൽ കൊച്ചിയിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഐആർഐഎസ് ലാവൻ എന്ന കപ്പലാണ് കൊച്ചിയിൽ അടുപ്പിക്കാൻ ഇന്ത്യ അനുവാദം നൽകിയത്. ഇസ്രയേലും യുഎസും ചേർന്ന് ഇറാനെ ആക്രമിച്ച 28-ാം തീയതിയാണ് ഇറാൻ്റെ കപ്പൽ ഇന്ത്യയിൽ അടുപ്പിക്കാൻ അനുവാദം തേടിയത്. ഒന്നാം തിയതി ഇന്ത്യ അനുവാദം നൽകിയെന്നും കപ്പൽ നാലാം തീയതി കൊച്ചിയിൽ അടുപ്പിച്ചെന്നും സർക്കാർ വ്യത്തങ്ങൾ അറിയിച്ചിരുന്നു. കപ്പലിലുള്ള 183 പേർക്ക് നാവികസേന ബേസിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം ഉണ്ടായിരുന്ന ഐആർഐഎസ് ദേന കപ്പലാണ് അമേരിക്ക കഴിഞ്ഞ ദിവസം മുക്കിയത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...