കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഓറഞ്ച്​ അലര്‍ട്ട്​ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഓറഞ്ച്​ അലര്‍ട്ട്​ പ്രഖ്യാപിച്ചു. 46 വര്‍ഷത്തിനിടെ ലഭിച്ച റെക്കോര്‍ഡ്​ മഴയില്‍ മുങ്ങി ​ഡല്‍ഹി. ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ  ടെര്‍മിനലിലും റണ്‍വേയിലും വെള്ളം ഇരച്ച്‌ കയറി. നിരവധി വിമാനങ്ങള്‍ വഴിതിരിച്ച്‌​ വിടുകയും ചെയ്​തു. റോഡുകളിലും വെള്ളം നിറഞ്ഞതോടെ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായി. എയര്‍പോര്‍ട്ടില്‍ വെള്ളം കയറിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്​.

വെള്ളിയാഴ്ചയോടെ 1100 മില്ലിമീറ്റര്‍ മഴയാണ് ഈ മണ്‍സൂണ്‍ കാലത്ത്​ ലഭിച്ചത് . 1975 ലാണ് ഇത്രയുമധികം മഴ ഇതിന്​ മുമ്പ്  ലഭിക്കുന്നത്​​. അന്ന്​ 1150 മില്ലിമീറ്ററാണ്​ ലഭിച്ചത്​. പൊതുവെ മണ്‍സൂണ്‍ കാലത്ത്​ ശരാശരി 648.9 മില്ലിമീറ്റര്‍ മഴയാണ്​ രേഖപ്പെടുത്താറ്​.

വിമാനസര്‍വിസുകളെ ​ മഴ വളരെയധികം പ്രതികൂലമായി ബാധിച്ചു​. സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, തുടങ്ങിയ വിമാനക്കമ്പിനികള്‍ തങ്ങളുടെ സര്‍വിസുകള്‍ റീഷെഡ്യൂള്‍ ചെയ്​തതായി അറിയിച്ചു. യാത്രക്കാരോട്​ വിമാനങ്ങളുടെ തല്‍സ്​ഥിതി പരിശോധിക്കാനും നിര്‍ദേശം നല്‍കി.

ജയ്​പുര്‍, അഹമ്മദാബാദ്​ എന്നിവിടങ്ങളിലേക്കാണ്​ വിമാനങ്ങള്‍ വഴിതിരിച്ച്‌​ വിട്ടത്​. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക്​ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. വെള്ളിയാഴ്ച മഴ ഏറെനേരം നീണ്ടുനിന്നതോടെയാണ്​ കാര്യങ്ങള്‍ തകിടം മറിഞ്ഞത് . അടുത്ത 12 മണിക്കൂര്‍ കൂടി മഴ തുടരുമെന്നാണ് പ്രവചനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം : അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന് ഹർജിക്കാർ

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള...