ഉരുളക്കിഴങ്ങും ചിക്കനും ഇഷ്ടമാണോ…? എങ്കിൽ ഇതാ 50,000 രൂപയുടെ ഒരു ജോലിയുണ്ട്

For full experience, Download our mobile application:
Get it on Google Play

നിങ്ങളൊരു ചിക്കൻ പ്രേമിയാണോ…? അത് പോലെ ഉരുളക്കിഴങ്ങ് ഇഷ്ടപ്പെടുന്നവരാണോ..? എങ്കിൽ ഇതാ ഒരു സന്തോഷ വാർത്ത.. ഇവ രണ്ടും ഇഷ്ടപ്പെടുന്നവർക്ക് ഒരു അടിപൊളി ജോലി നിങ്ങളെ കാത്തിരിക്കുകയാണ്. യുകെയിലെ ബൊട്ടാനിസ്റ്റ് (Botanist) എന്ന ഭക്ഷണശാലയാണ് ജോലി വാ​ഗ്ദാനം ചെയ്തിരിക്കുന്നത്.

ഉരുളക്കിഴങ്ങ് വിഭവങ്ങളും വിവിധ ചിക്കന്‍ വിഭവങ്ങളും രുചിച്ച് നോക്കിയ ശേഷം അഭിപ്രായം പറയുക എന്നതാണ് ജോലി. Pro-Tato-Tater എന്ന പദവിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ ജോലിയ്ക്ക് അവർ നൽകുന്ന മാസം ശമ്പളം എത്രയാണെന്നോ…? 50,000 രൂപ…പ്രോ-ടാറ്റോ-ടാറ്റര്‍ കഴിച്ച്‌ നല്ലത് എന്ന് സാക്ഷ്യപ്പെടുത്തിയ വിഭവങ്ങള്‍ മാത്രമേ ഭക്ഷണശാലയില്‍ വില്‍ക്കാൻ വെയ്ക്കുകയുള്ളൂ.

നല്ല രുചിയിലുള്ള വ്യത്യസ്ത ഉരുളക്കിഴങ്ങ് വിഭവങ്ങൾ, മാംസ വിഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനാണ് ഈ ജോലിക്കായി ആളെ തിരയുന്നതെന്ന് ഹോട്ടൽ അധികൃതർ പറയുന്നു. ഉരുളക്കിഴങ്ങും ചിക്കന്‍ വിഭവങ്ങളും മാത്രമല്ല ബീഫ്, കോഴി, ആട്, പന്നിയിറച്ചി എന്നിവയുള്‍പ്പെടെയുള്ള മാംസാഹാരങ്ങളും Pro-Tato-Tater രുചിച്ച് അഭിപ്രായം പറയേണ്ടതുണ്ട്.

എന്നാൽ ഈ ജോലി കിട്ടുന്നത് എളുപ്പമുള്ള കാര്യമല്ല. ഈ മാസം 19ന് ബൊട്ടാനിസ്റ്റ് ഒരു ടെസ്റ്റ് നടത്തുന്നുണ്ട്. വിവിധ ഫ്രൈ വിഭവങ്ങള്‍ കഴിച്ച്‌ അപേക്ഷകന്‍ ആ വിഭവത്തെ പറ്റി അഭിപ്രായം 500 വാക്കുകളുള്ള ഒരു ഉപന്യാസമായി എഴുതി
നൽകണം. മാത്രമല്ല ഉരുളക്കിഴങ്ങിനെക്കുറിച്ച്‌ നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയും ഷൂട്ട് ചെയ്ത് ഇവർക്ക് അയക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...