ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്നു ; പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്നു. പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഗുജറാത്ത്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വരും മണിക്കൂറുകളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 40 മണിക്കൂറായി തുടരുന്ന മഴ ഡല്‍ഹി-എന്‍സിആറിന്‍റെ വിവിധ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ടിന് കാരണമായി.

ഞായറാഴ്ച പുലര്‍ച്ചെ മുഴുവന്‍ ഡല്‍ഹി-എന്‍സിആറിലും സമീപ പ്രദേശങ്ങളിലും മിതമായതോ തീവ്രതയുള്ളതോ ആയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ 12 സ്റ്റേഷനുകളിലും ഇന്ന് മഴ ലഭിച്ചു. മിതമായ മഴ നാളെ വരെ തുടരാനാണ് സാധ്യത. ഇതുവരെ മറ്റ് മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. നാളെ മഴ കുറയാനും സാധ്യതയുണ്ട്. ആകാശം മേഘാവൃതമായി തുടരും. ഒക്ടോബര്‍ 10 മുതല്‍ കാര്യമായ മഴ ലഭിക്കില്ലെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിലെ (ഐഎംഡി) ശാസ്ത്രജ്ഞന്‍ ആര്‍കെ ജെനാമണി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം ഓടയിലേക്ക് തുറന്നുവിടുന്നതായി പരാതി

0
പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ടെര്‍മിനല്‍ പരിസരത്തെ ഓടയിലേക്ക് കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം...

റാന്നി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം നടത്തി

0
റാന്നി : റാന്നി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം...

​പോലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്‍; സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ താരം...

0
മുംബൈ: സിജെപി പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്ന പൊലീസ് വാന്‍...

വിദ്യാർഥി സമരത്തെ പിന്തുണച്ച് മമ്മൂട്ടി

0
തിരുവനന്തപുരം : വിദ്യാർഥികൾ നടത്തുന്ന സമരത്തിന് രാജ്യവ്യാപകമായി പിന്തുണയേറുകയാണ്. ഇപ്പോഴിതാ...