എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരെ പിന്തുണച്ച് ഡൽഹി റീജ്യണൽ ലേബർ കമ്മീഷണർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സമരം ചെയ്യുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരെ പിന്തുണച്ച് ഡൽഹി റീജ്യണൽ ലേബർ കമ്മീഷണർ. എയർ ഇന്ത്യ മാനേജ്‌മെന്റിന് അയച്ച കത്തിലാണ് കമ്മീഷണർ ജീവനക്കാരുടെ ആശങ്കക്ക് അടിസ്ഥാനമുണ്ടെന്ന് വ്യക്തമാക്കിയത്. എയർ ഇന്ത്യ എക്‌സ്പ്രസ് എച്ച്.ആർ വിഭാഗം വിവേകശൂന്യമായി ഇടപെട്ടെന്നും ഈ മാസം മൂന്നിന് അയച്ച കത്തിൽ ലേബർ കമ്മീഷണർ പറയുന്നുണ്ട്. കഴിഞ്ഞ മാസം 26നാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ എയർ ഇന്ത്യ ലിമിറ്റഡ് ചെയർമാന് വിവിധ ആരോപണങ്ങളുമായി കത്തയച്ചത്. ടാറ്റ എയർ ഇന്ത്യ ഏറ്റെടുത്തതിന് ശേഷം തൊഴിലാളി വിരുദ്ധമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് കത്തിൽ പറയുന്നു. ശമ്പള വർധനയില്ല, അലവൻസുകൾ നൽകുന്നില്ല, അനാവശ്യമായി പിരിച്ചുവിടുന്നു, നിയമനത്തിൽ സ്വജനപക്ഷപാതം നടപ്പാക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ജീവനക്കാർ ഉന്നയിക്കുന്നത്.

ലേബർ കമ്മീഷണർ ഇടപെട്ടിട്ടും ജീവനക്കാരുടെ പ്രശ്‌നത്തിൽ ഇടപെടാൻ എയർ ഇന്ത്യ എക്‌സ്പ്രസ് മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഇന്നലെ അർധരാത്രി മുതൽ ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. ജീവനക്കാരുടെ സമരത്തെ തുടർന്ന് തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്ന് പുറപ്പെടേണ്ട നിരവധി വിമാനങ്ങൾ റദ്ദാക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...