ഉത്തരേന്ത്യയിൽ ശീതതരംഗം തുടരുന്നു ; ഡൽഹിയിൽ യെല്ലോ അലേർട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഉത്തരേന്ത്യയില്‍ ശീതതരംഗം തുടരുന്നു. ഡല്‍ഹിയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ ശരാശരി താപനില 4.4 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി. ലോഥി റോഡില്‍ റിപ്പോര്‍ട്ട് ചെയ്തത് 3.1 ഡിഗ്രി സെല്‍ഷ്യസാണ്. കൊടും തണുപ്പിനൊപ്പം 24,25 തീയതികളില്‍ ചെറിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അടുത്ത ബുധനാഴ്ച വരെ താപനില മോശമായി തുടരും. ഡല്‍ഹിയ്ക്ക് പുറമേ ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ താപനില മൈനസ് ഡിഗ്രി സെല്‍ഷ്യസിന് താഴ്ന്നു. രാജസ്ഥാനിലെ ചുരുവില്‍ ഏറ്റവും കുറഞ്ഞ താപനില മൈനസ് 2.6 ഡിഗ്രിയും സിക്കാറില്‍ മൈനസ് 2.5 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. അമൃത്സറില്‍ താപനില മൈനസ് 0.5 ഡിഗ്രി സെല്‍ഷ്യസ് എത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന പോലീസ് സേനയിൽ അഴിച്ചുപണി ; 161 ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റം

0
തിരുവനന്തപുരം : സംസ്ഥാന പോലീസ് സേനയിൽ സ്ഥലം മാറ്റം. അസിസ്റ്റന്റ് കമ്മീഷണർ...

സൈബർ അധിക്ഷേപം : പി.കെ. ശ്രീമതി നൽകിയ പരാതിയിൽ അന്വേഷണം ഐജിക്ക്

0
കണ്ണൂർ : കുന്നംകുളം മുൻ എം.എൽ.എ. പി.ആർ. കൃഷ്ണന്റെ ഭാര്യയായി നടിച്ച്...

സിപിഎം പ്രവർത്തകർ അടിച്ചുതകർത്ത കാർ നന്നാക്കാൻ പണം നൽകി ഇ.ഡി ; കാർ പുറത്തിറക്കി...

0
തിരുവനന്തപുരം : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധത്തിനിടെ തല്ലിത്തകർത്ത കാർ...

പ്രധാനെ മാറ്റിയാൽ കൂടുതൽ സമരങ്ങൾക്ക് ഇടയാക്കിയേക്കാം ; രാജി ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് സൂചന

0
ഡൽഹി: ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് സൂചന. മറ്റ്...